/sathyam/media/media_files/2025/12/05/v-2025-12-05-03-49-10.jpg)
ഡബ്ലിന്‍: യൂബര്‍ ടാക്സികളുടെ ടാക്സിക്കൂലി പരിഷ്‌കാരത്തിനെതിരെ ടാക്സി ഡ്രൈവര്‍മാര്‍ നടത്തിയ മെല്ലപ്പോക്ക് സമരം തിരക്കേറിയ സമയത്ത് യാത്രക്കാരെ വല്ലാതെ വലച്ചു.ഡബ്ലിന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരും ഏറെ വൈകി.
യൂബര്‍ ടാക്സികളിലെ ഫിക്സഡ് ഫെയര്‍ പദ്ധതി ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഡ്രൈവറന്മാരുടെ ആവശ്യം.ഐറിഷ് ടാക്സി ഡ്രൈവര്‍മാരുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുന്ന പദ്ധതിയാണിതെന്നാണ് ഇവരുടെ ആക്ഷേപം.
നിശ്ചിത ഫീസ് മുന്‍കൂട്ടി യാത്രക്കാര്‍ക്ക് അറിയാനാവുമെന്നതാണ് യൂബര്‍ പറയുന്നതെങ്കിലും ഈ പദ്ധതിയ്‌ക്കെതിരെ ടാക്‌സി ഡ്രൈവര്‍മാര്‍ പ്രതിഷേധം തുടരുകയാണ്.
ബുധനാഴ്ച വൈകുന്നേരം 4.30നാണ് ടാക്സി ഡ്രൈവര്‍മാര്‍ സമരം ആരംഭിച്ചത്. പ്രതിഷേധം ഒരു മണിക്കൂറിലേറെ നീണ്ടു.കഴിഞ്ഞ ആഴ്ചയും സമാനമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതും നഗരത്തെയാകെ കുഴപ്പത്തിലാക്കിയിരുന്നു.
ഈ പ്രശ്നം പരിഹരിക്കുന്നതുവരെ ആഴ്ചതോറുമുള്ള പ്രതിഷേധം തുടരുമെന്ന് ടാക്സി ഡ്രൈവേഴ്‌സ് ഓഫ് അയര്‍ലണ്ട് വക്താവ് ഡെറക് ഒ കീഫ് മുന്നറിയിപ്പ് നല്‍കി.കോര്‍പ്പറേറ്റ് ലാഭത്തിനായി ഐറിഷ് ടാക്സി ഡ്രൈവര്‍മാരെ ബലികഴിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാസം തുടക്കത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. ഇതോടെ കമ്പനിയുടെ പുതിയ ഫിക്സഡ്-ഫേസ് മോഡലിനെതിരെ സമരം ശക്തമാക്കാനും യൂബര്‍ ആപ്പ് ഉപയോഗിക്കുന്ന ടാക്സി ഡ്രൈവര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. സമരമുണ്ടാക്കിയ തടസ്സത്തിന് ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നതായി പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍ വ്യക്തമാക്കി. ഡ്രൈവര്‍മാര്‍ കടുത്തതും സുസ്ഥിരമല്ലാത്തതുമായ സാമ്പത്തിക സമ്മര്‍ദ്ദമാണ് നേരിടുന്നത്. അതിനാലാണ് ഈ നടപടി ആവശ്യമായി വന്നതെന്ന് സംഘാടകര്‍ വിശദീകരിച്ചു.
യാത്രക്കാര്‍ക്ക് മുന്‍കൂട്ടി പരമാവധി നിരക്ക് ഉറപ്പുനല്‍കുന്ന ഓപ്ഷണല്‍ ഫിക്‌സഡ്-പ്രൈസ് മോഡല്‍ ഉബര്‍ അടുത്തിടെ അവതരിപ്പിച്ചിരുന്നു. വാഹനമോടുന്ന സമയത്തുള്ള റൂട്ട് മാറ്റങ്ങളില്‍ ഉയരാവുന്ന സാധാരണ പ്രശ്നങ്ങള്‍ ഇതിലുള്‍പ്പെട്ടില്ല. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എന്‍ ടി എ) നിശ്ചയിച്ച നിയന്ത്രിത ടാക്സി നിരക്ക് ഘടനയെ പുതിയ ഫിക്‌സഡ് റേറ്റ് സിസ്റ്റം ഉപയോഗിച്ച് യൂബര്‍ അട്ടിമറിച്ചതായി ഡ്രൈവര്‍മാര്‍ ആരോപിച്ചു.ഈ മോഡല്‍ കൊള്ളയടിക്കുന്നതാണെന്നാണ് ഡ്രൈവര്‍മാരുടെ പക്ഷം.കുറഞ്ഞ വരുമാനം മാത്രമേ ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്നുള്ളൂ.
പരിഷ്‌കാരം മീറ്റര്‍ ആന്‍സൈറ്റി കുറയ്ക്കുമെന്ന് കമ്പനി പറയുന്നു, മീറ്റര്‍ ഫിക്സഡ് നിരക്കിന് താഴെ വന്നാല്‍ യാത്രക്കാര്‍ കുറഞ്ഞ തുക നല്‍കിയാല്‍ മതിയാകും.നിരക്ക് എന്തായിരിക്കുമെന്ന് യാത്രക്കാര്‍ക്ക് മുന്‍കൂട്ടി അറിയാമെങ്കില്‍ യാത്ര ബുക്ക് ചെയ്യാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്ന് യൂബര്‍ വിശദീകരിക്കുന്നു.അയര്‍ലണ്ടിലുടനീളമുള്ള ഡ്രൈവര്‍മാര്‍ക്ക് ഇത് കൂടുതല്‍ വരുമാന അവസരങ്ങള്‍ സൃഷ്ടിക്കുന്നു.യാത്ര സ്വീകരിക്കുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന വരുമാനവും ഈ റൂട്ടും ഈ സംവിധാനത്തില്‍ കാണാന്‍ കഴിയും.
ഈ സംവിധാനത്തിലൂടെ യൂബറിന്റെ വെബ്‌സൈറ്റിലോ ആപ്പിലോ ടാക്സി യാത്ര ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മീറ്റര്‍ നിരക്കുകളുടെ പ്രോജക്റ്റ് ശ്രേണിയും ബുക്കിംഗ് സമയത്ത് തിരഞ്ഞെടുക്കാവുന്ന വിവിധ ഓപ്ഷനുകളും അനുവദിക്കുമെന്നാണ് യൂബറിന്റെ വാദം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us