അയര്‍ലണ്ടില്‍ ടാക്‌സിക്കൂലി ഗണ്യമായി വര്‍ദ്ധിച്ചേക്കും, ടാക്സി നിരക്കുകളില്‍ 9% വര്‍ദ്ധനയ്ക്ക് എന്‍ ടി എ ശുപാര്‍ശ

New Update
bght66666666666777777777777777

അയര്‍ലണ്ടില്‍ ടാക്‌സിക്കൂലി ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ വഴിയൊരുക്കി നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എന്‍ ടി എ)ശുപാര്‍ശ.രണ്ടു വര്‍ഷത്തിന് ശേഷമാണ് ടാക്സി നിരക്കിലെ 9% വര്‍ദ്ധന എന്‍ ടി എ ശുപാര്‍ശ ചെയ്തിരിക്കുന്നത്. രണ്ടു വര്‍ഷം മുനപ് ശുപാര്‍ശ ചെയ്തതിനേക്കാള്‍ മൂന്നു ശതമാനം കുറവാണ് ഇത്തവണ ശുപാര്‍ശ ചെയ്തിട്ടുള്ളത്.

Advertisment

വര്‍ഷാവസാനത്തോടെ പുതിയ ടാക്സി നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നേക്കാമെന്നാണ് കരുതുന്നത്. എന്‍ ടി എ ശുപാര്‍ശയിന്മേലുള്ള പബ്ലിക് കണ്‍സള്‍ട്ടേഷനും നടത്തിയിരുന്നു.

പണപ്പെരുപ്പത്തിന്റെ ആഘാതം, ഇന്ധന വില, പൊതു സാമ്പത്തിക സ്ഥിതി, ഡബ്ലിനിലും പരിസര പ്രദേശങ്ങളിലും വര്‍ദ്ധിച്ച പൊതുഗതാഗത ലഭ്യത എന്നിവയൊക്കെ വിലയിരുത്തിയാണ് നിരക്ക് വര്‍ദ്ധനവ് ശുപാര്‍ശ ചെയ്തത്.

2022 സെപ്തംബറിലാണ് മുമ്പ് ടാക്സിക്കൂലി കൂട്ടിയത്.12% വര്‍ദ്ധനവായിരുന്നു മുമ്പ് വരുത്തിയത്. രാത്രിയില്‍ ഓട്ടം പോകുന്നതിന് യാത്രക്കൂലിയില്‍ 17% വരെ വര്‍ദ്ധനവും വരുത്തിയിരുന്നു.ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് കാഷ്ലെസ് പേയ്‌മെന്റ് സൗകര്യം ഒരുക്കുന്നതിനാണ് വര്‍ദ്ധനവിന്റെ ഒരു ഭാഗം വിനിയോഗിച്ചത്.

ടാക്‌സികളുടെ ആവശ്യകത ജീവിതച്ചെലവുകളെ ബാധിക്കുന്നുണ്ടെന്ന് എന്‍ ടി എ നടത്തിയ ഗാര്‍ഹിക സര്‍വേ ഫലങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. സര്‍വ്വേയില്‍ 81% പേരും ഈ അഭിപ്രായമാണ് പറഞ്ഞത്.

ഫെബ്രുവരിയിലെ കണക്കനുസരിച്ച് 16,526 ടാക്സികള്‍ മാത്രമാണ് അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.കഴിഞ്ഞ തവണത്തെ നിരക്ക് വര്‍ദ്ധനവിന് ശേഷം രണ്ട് ശതമാനം വാഹനങ്ങള്‍ ടാക്സിയായി രജിസ്റ്റര്‍ ചെയ്തെന്നും അവലോകനം പറയുന്നു.

1000 പേര്‍ക്ക് 3.7 എന്ന നിലയില്‍ ആളുകളും ടാക്സികളും ഹാക്നികളും ഉള്‍പ്പെടെയുള്ള ചെറുകിട പബ്ലിക് സര്‍വ്വീസ് വെഹിക്കുകളുപയോഗിക്കുന്നുണ്ടെന്ന് അവലോകനം വെളിപ്പെടുത്തുന്നു.

യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ കണക്കുകളില്‍ ഒന്നാണിതെന്ന് എന്‍ ടി എ പറഞ്ഞു. ഡബ്ലിനില്‍ 1,000ത്തിന് 7.2ആണ് ഈ നിരക്ക്.മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.

ഒരു ടാക്സി ഡ്രൈവര്‍ക്കുള്ള വാര്‍ഷിക നടത്തിപ്പ് ചെലവ് 7,182 യൂറോയാണെന്ന് അവലോകനം പറയുന്നു. ഇന്ധന വില കുറഞ്ഞതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് നേരിയ തോതില്‍ ഇത് കുറഞ്ഞിട്ടുണ്ടെന്നും വിലയിരുത്തുന്നു.

അതേ സമയം വാഹനങ്ങളുടെ വിലക്കയറ്റം മൊത്തത്തിലുള്ള ചെലവുകള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും എന്‍ ടി എ അവലോകനം പറയുന്നു.

Advertisment