ഡബ്ലിനിലെ കൂലോക്കിൽ നടന്ന ആക്രമണത്തെത്തുടര്‍ന്ന് കൗമാരക്കാരന്‍ ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ഓടെ ഗ്രീൻകസ്‌ലെ പാർക്കില്‍ വച്ചാണ് സംഭവം. പരിക്കേറ്റ കൗമാരക്കാരനെ ഡബ്ലിന്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, എന്തെങ്കിലും സൂചനകളുള്ളവരോ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.