ഡബ്ലിനിലെ ആക്രമണത്തിൽ കൗമാരക്കാരന് ഗുരുതര പരിക്ക്,

New Update
Vgbv

ഡബ്ലിനിലെ ഇഡൻ ക്വായ്യില്‍ ഉണ്ടായ ആക്രമണത്തില്‍ കൗമാരക്കാരന് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. മാറ്റർ മിശേരിക്കോർഡിളെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.

Advertisment

സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം കൈവശമുള്ളവരോ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ വിവരമറിയിക്കാം:

സ്റ്റോർ സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ – (01) 666 8000

ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111

Advertisment