/sathyam/media/media_files/7sbqlgfXJSfM3V0vZb3E.jpg)
ഡബ്ലിന്‍ :ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍, അയര്‍ലണ്ടിലാകെ നല്ല തോതില്‍ വെയിലെത്തുമെന്ന് കാലാവസ്ഥാ വിദഗ്ധന്റെ പ്രവചനം. ചുട്ടുപൊള്ളുന്ന വെയിലും വരണ്ട കാലാവസ്ഥയും വരുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
എന്നിരുന്നാലും നല്ല കാലാവസ്ഥയ്ക്ക് മുമ്പ്, കേക്കിലെ ഒരു പീസ് പോലെ അടുത്ത ദിവസങ്ങളില്‍ അതി തീവ്രമായ കാലാവസ്ഥയും നേരിടേണ്ടി വരും. സോഷ്യല്‍ മീഡിയയിലെ കാലാവസ്ഥ പണ്ഡിതന്‍ സ്നോ ഡ്രീമറാണ് ഈ സൂചന നല്‍കുന്നത്.
സ്‌കാന്‍ഡിനേവിയയിലെ മാസങ്ങള്‍ നീണ്ട അസാധാരണ തണുപ്പിന് ശേഷം അടുത്തയാഴ്ച താപനില 30 ഡിഗ്രി സെല്‍ഷ്യസിനടുത്തെത്തും. അതേസമയം, യു കെയിലെ താപനില സാധാരണനിലയിലാകുമെന്നും മഴയ്ക്ക് സാധ്യതയേറുമെന്നുമാണ് ഇദ്ദേഹത്തിന്റെ പ്രവചനം.
വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തേ കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നാരംഭിക്കുന്ന മഴ തിങ്കളാഴ്ച വൈകിട്ട് ഗോള്‍വേ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ ശക്തമാകുമെന്നും ഇടിമിന്നലിനും ഫ്ളാഷ് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പുണ്ടായത്.
യൂറോപ്പിലെ ഈര്‍പ്പമുള്ള വായുവില്‍ നിന്നാണ് ഇപ്പോഴത്തെ മഴയെന്ന് നിരീക്ഷകന്‍ പറയുന്നു. കാലാവസ്ഥ അനിയന്ത്രിതമായി തുടരാമെന്നും ഇദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.ലണ്ടനിലും സെര്‍ബിയയിലേക്ക് ഈ ഈര്‍പ്പമുള്ള വായുവെത്താം. യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നാണ് ഈ അസാധാരണ ഈര്‍പ്പമുള്ള വായു പിണ്ഡം കടന്നുവരുന്നത്.
അന്തരീക്ഷ നദികള്‍ ഉഷ്ണമേഖലാ നോര്‍ത്ത് അറ്റ്ലാന്റിക്കിലെ ചൂടു വെള്ളത്തില്‍ നിന്ന് ഇത്തരം ഈര്‍പ്പം നല്‍കുന്നത് സധാരണമാണ്. നിരവധി മാസങ്ങളായി ഇതു തുടരുന്നുവെന്നത് കാലാവസ്ഥ എത്രമാത്രം പ്രതികൂലമായെന്നതിന്റെ തെളിവാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
അടുത്ത ബുധനാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ പറയുന്നു. അന്തരീക്ഷം വരണ്ടതും മേഘാവൃതവുമായിരിക്കും. കുറച്ച് നേരം സൂര്യപ്രകാശവും ലഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us