അയര്‍ലണ്ടിലെ പതിനായിരം വീടുകള്‍ അഭയാര്‍ത്ഥികള്‍ക്ക് കൊടുത്തു : പിന്നെങ്ങനെ വീടുകള്‍ ബാക്കി വരും ?

New Update
B

ഡബ്ലിന്‍: കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ അയര്‍ലണ്ടിലെ അഭയാര്‍ത്ഥി സംരക്ഷണ ( ഐ പി എ എസ് ) കേന്ദ്രങ്ങളില്‍ക്കഴിഞ്ഞ 10,000 അഭയാര്‍ത്ഥികള്‍ സ്വന്തം നിലയില്‍ കമ്മ്യൂണിറ്റി ഹൗസിംഗിലേക്ക് മാറിയെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തല്‍. പാര്‍ലമെന്ററി ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം ജസ്റ്റീസ് മന്ത്രി ജിം ഒ കല്ലഗന്‍ വ്യക്തമാക്കിയത്. ആയിരക്കണക്കിന് ഐറിഷുകാരും , ജോലി തേടി വന്ന കുടിയേറ്റക്കാരും ,വാടകവീട് പോലുമില്ലാതെ കഷ്ടപെടുമ്പോഴാണ് അതിവേഗതയില്‍ ഫിനഗേല്‍ ഫിനാഫാള്‍ സര്‍ക്കാര്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുകള്‍ കണ്ടെത്തിക്കൊടുത്തത്.

Advertisment

കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 4,000 പേര്‍ താമസം മാറിയെന്ന് മന്ത്രി അറിയിച്ചു. അഭയാര്‍ത്ഥി സ്റ്റാറ്റസ് ഔദ്യോഗികമായി ലഭിച്ചവര്‍ക്കൊന്നും ഐ പി എ എസ് കേന്ദ്രങ്ങളില്‍ നിയമപരമായി താമസിക്കാനുള്ള അവകാശമില്ല.അതേ തുടര്‍ന്നാണ് സര്‍ക്കാര്‍ തിരക്കിട്ട് അഭയാര്‍ത്ഥികള്‍ക്ക് വീടുകള്‍ കണ്ടെത്തി കൊടുത്തത്.

പണിയുന്ന വീടുകളില്‍ വലിയൊരു ഭാഗം അഭയാര്‍ത്ഥികള്‍ക്ക് കൊടുക്കുന്നതാണ് അയര്‍ലണ്ടിലെ ഭവന ലഭ്യതയ്ക്കും,ഭവന വില കൂടുന്നതിനും കാരണമാകുന്നതെന്ന് റൈറ്റ് വിംഗ് ഗ്രൂപ്പുകള്‍ ആരോപിക്കുന്നത് ശരിവെയ്ക്കുന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തലുകള്‍.ഇപ്പോഴും പതിനായിരക്കണക്കിന് അഭയാര്‍ത്ഥികളാണ് അംഗീകാരം തേടി ഐ പി എ എസ് കേന്ദ്രങ്ങളില്‍ താമസിക്കുന്നത്.

ഗുരുതരമായ മെഡിക്കല്‍ അവസ്ഥകളുള്ള അഭയാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളുടെ വിവരങ്ങള്‍ തേടി സോഷ്യല്‍ ഡെമോക്രാറ്റ്സ് ടിഡി സിയാന്‍ ഒ കല്ലഗനാണ് ഇതു സംബന്ധിച്ച ചോദ്യങ്ങളുന്നയിച്ചത്.

ഓപ്പറേഷന്‍ മൂണ്‍ ബ്രിഡ്ജിലൂടെ 25 ലൈംഗിക കുറ്റവാളികളെ അയര്‍ലണ്ട് നാടുകടത്തി

ഡബ്ലിന്‍: ഗാര്‍ഡയുടെ ഓപ്പറേഷന്‍ മൂണ്‍ ബ്രിഡ്ജിലൂടെ 25 ലൈംഗിക കുറ്റവാളികളെ അയര്‍ലണ്ടില്‍ നിന്ന് നാടുകടത്തിയതായും മറ്റൊരു ചോദ്യത്തിന് മറുപടിയായി ജസ്റ്റീസ് മന്ത്രി പറഞ്ഞു..ലൈംഗിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട ഇ യു, നോണ്‍ ഇയു പൗരന്മാരെയാണ് ഇതിന്റെ ഭാഗമായി രാജ്യത്ത് നിന്ന് നീക്കിയത്. 14 നോണ്‍ ഇ യു പൗരന്മാരും 11 ഇ യു പൗരന്മാരുമാണ് ഈ ഗ്രൂപ്പിലുള്‍പ്പെടുന്നു.

കഴിഞ്ഞ വര്‍ഷമാണ് ശിക്ഷിക്കപ്പെട്ട ഐറിഷ് പൗരന്മാരല്ലാത്ത ലൈംഗിക കുറ്റവാളികളെ ലക്ഷ്യമിട്ടുള്ള ഈ ഓപ്പറേഷന്‍ ആരംഭിച്ചത്.വളരെ അപകടകാരികളായ നോണ്‍ ഐറിഷ് പൗരന്മാരെ തിരിച്ചറിഞ്ഞ് നാടുകടത്തുകയാണ് ഈ ഓപ്പറേഷനിലൂടെ ചെയ്തതെന്ന് ജസ്റ്റീസ് മന്ത്രി അറിയിച്ചു. ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോയ്ക്കും ആവശ്യമുള്ള ഇവരെ കണ്ടെത്തിയാല്‍ ഇ യു റിമൂവല്‍ ഓര്‍ഡറിനോ നാടുകടത്തലിനോ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്പെഷ്യലിസ്റ്റ് ഗാര്‍ഡ യൂണിറ്റുകളാണ് ഓപ്പറേഷന്‍ നടത്തുന്നതെന്നും ജനങ്ങളുടെ സംരക്ഷണത്തിനും അയര്‍ലണ്ടിന്റെ ഇമിഗ്രേഷന്‍ സംവിധാനത്തില്‍ പൊതുജനവിശ്വാസം വളര്‍ത്തുന്നതിനും ഇത് നിര്‍ണായകമാണെന്നും മന്ത്രി വിശദീകരിച്ചു.

നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മൈഗ്രേഷന്‍ സംവിധാനം നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യം.രാജ്യത്ത് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്താല്‍, ആ വ്യക്തിയെ പിടികൂടി നാടുകടത്തുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു.

Advertisment