/sathyam/media/media_files/Oh1OXbP7DKvBfMO9etWc.jpg)
ഡബ്ലിന്‍ :കത്തോലിക്കരെ പടിക്ക് പുറത്തുനിര്‍ത്തുന്ന സര്‍ക്കാര്‍ നയ സമീപനത്തിന് അനുസൃത നടപടികളുമായി ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതരും. കത്തോലിക്കാ പുരോഹിതരെ വിമാനങ്ങള്‍ ആശീര്‍വദിക്കാന്‍ ഏര്‍പ്പെടുത്തിയ പരമ്പരാഗത ആചാരം അവസാനിപ്പിച്ചാണ് എയര്‍പോര്‍ട്ടധികൃതരും ഈ കത്തോലിക്കാ വിരുദ്ധ വഴിയുറപ്പിച്ചത്.
കത്തോലിക്കാ രാജ്യമായി വിശേഷിപ്പിക്കപ്പെടുന്ന, 2022 ലെ സെന്‍സസ് പ്രകാരം ജനസംഖ്യയുടെ 69%വും കത്തോലിക്കരുള്ള രാജ്യമാണ് അയര്‍ലണ്ട്.
75 വര്‍ഷമായി നിലനില്‍ക്കുന്ന ക്രിസ്തീയ ആചാരത്തിനാണ് ഇവിടെ ഇപ്പോള്‍ ‘നോ’ പറഞ്ഞിരിക്കുന്നത്.സെക്യുലര്‍ കാമ്പെയ്നറായ ജോണ്‍ ഹാമിലും അവരുടെ രീതിയില്‍ ആശീര്‍വാദം നടത്താനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് പതിവ് ക്രിസ്മസ് പാരമ്പര്യം തന്നെ ഉപേക്ഷിച്ചത്.
ക്രിസ്മസ് ദിനത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ വിമാനമൊന്നും പറന്നുയരാറില്ല. ഇറങ്ങുകയും ചെയ്യാറില്ല .അന്നേദിവസം കത്തോലിക്കാ പുരോഹിതന്‍ വിമാനത്താവളത്തിലെത്തി എല്ലാ വിമാനങ്ങളെയും ആശീര്‍വദിക്കുമായിരുന്നു. ഈ പതിവാണ് വേണ്ടെന്ന് വെച്ചത്.എയര്‍പോര്‍ട്ട് ചര്‍ച്ചിലെ ഔവര്‍ ലേഡി ക്വീന്‍ ഓഫ് ഹെവന്‍സിലെ ചാപ്ലിന്‍ ഫാദര്‍ ഡെസ്മണ്ട് ‘ഡെസ്’ ഡോയലാണ് അടുത്ത കാലത്തായി ആശീര്‍വാദം നടത്തുന്ന ചുമതല വഹിച്ചിരുന്നത്.
മുന്‍ കാലത്ത് വിമാനങ്ങള്‍ വ്യക്തിഗതമായി ആശീര്‍വദിച്ചിരുന്നു.എന്നാല്‍ തിരക്കേറിയതിനാല്‍ ഇപ്പോള്‍ അത് സാധ്യമല്ല. അതിനാല്‍ പുരോഹിതന്‍ എയര്‍ഫീല്‍ഡില്‍ നിന്ന് പൊതു ആശീര്‍വാദം നടത്തുകയാണ് ചെയ്തിരുന്നത്.
രണ്ട് ടെര്‍മിനലുകള്‍ക്ക് ഇടയിലാണ് എയര്‍പോര്‍ട്ടിലെ പള്ളി സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ രണ്ടില്‍ ഇപ്പോള്‍ ഒരു മള്‍ട്ടി പ്രയര്‍ റൂമും ഏര്‍പ്പാടാക്കിയിട്ടുണ്ട്. അയര്‍ലണ്ടിനെ ഒരു സെക്കുലര്‍ രാജ്യമാക്കാനാണ് മറ്റു മതസ്ഥര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നതെന്നാണ് ഭരണകക്ഷികളായ ഫിനഗേല്‍,ഫിനാഫാള്‍ ഗ്രീന്‍ സഖ്യത്തിന്റെ അവകാശവാദം. പ്രതിപക്ഷത്തുള്ള ലേബര്‍ പാര്‍ട്ടിയാണ് ഇത്തരം നയങ്ങള്‍ക്ക് അവര്‍ അധികാരത്തില്‍ ഇരുന്ന സമയത്ത് രൂപം നല്‍കിയത്.മുഖ്യ പ്രതിപക്ഷമായ സിന്‍ഫെയ്നും ഇതിന് അനുകൂലമാണ്.
2022ല്‍ 30.2 മില്യണ്‍ യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ കടന്നുപോയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 250% വര്‍ദ്ധനവാണിത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us