Advertisment

മൂന്നുമാസത്തിനുള്ളില്‍ അയര്‍ലണ്ടിലെ ഭവന വിലയുടെ ശരാശരി വര്‍ദ്ധനവ് 20000 യൂറോ വരെ

New Update
vcvcxsertyu

ഡബ്ലിന്‍ : കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ അയര്‍ലണ്ടില്‍ വീടുകളുടെ വില 20000 യൂറോ വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട്. ഐറിഷ് റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി പ്രൈസ് രജിസ്റ്ററിലെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള എല്ലാ എന്‍ട്രികളെയും അടിസ്ഥാനമാക്കി ടെക്‌നോളജി കമ്പനിയായ ജിയോവോക്‌സ് നടത്തിയ പഠനമാണ് വീടുകളുടെ വിലക്കുതിപ്പ് പുറത്തുകൊണ്ടുവരുന്നത്. ഗ്രാമ ,നഗര, കൗണ്ടി ഭേദമില്ലാതെ വീടുകളുടെ വില കൂടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment

ആവശ്യത്തിന് വീടുകള്‍ വിപണിയിലെത്താത്തതാണ് വീടുകളുടെ വില വാണം പോലെ കുതിക്കുന്നതിന് കാരണമെന്നും പഠനം പറയുന്നു. വീടുകളുടെ എണ്ണം കുറവായതിനാല്‍ ലഭ്യമായവയ്ക്ക്് കൂടുതല്‍ വില നല്‍കാന്‍ നിര്‍ബന്ധിതമാകുന്നു എന്നതാണ് സ്ഥിതി. ജനസംഖ്യാ വര്‍ധനവിന് അനുസരിച്ച് വീടുകള്‍ വിപണിയിലെത്തുന്നില്ല.

ഇതേ കാരണത്താല്‍ മൊത്തത്തിലുള്ള പ്രോപ്പര്‍ട്ടി ഇടപാടുകളിലും കുറവുമുണ്ടായി.പുതിയ വീടുകള്‍ വിപണിയിലെത്തുന്നില്ലെന്ന് മാത്രമല്ല, സെക്കന്‍ഡ് ഹാന്‍ഡ് വീടുകളുടെ എണ്ണത്തിലും റെക്കോര്‍ഡ് കുറവുണ്ടായി.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വീടുകളുടെ ശരാശരി വില 310000 യൂറോയായിരുന്നു. ഈ വര്‍ഷം അത് 330000 യൂറോയായി ഉയര്‍ന്നെന്ന് കണക്കുകള്‍ പറയുന്നു.

വീടുകളുടെ ശരാശരി വിലയില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 1,24,000 യൂറോയുടെ വര്‍ധനവുണ്ടായെന്ന് പഠനം പറയുന്നു. 2017ല്‍ 2,06,000യൂറോയ്ക്ക് ലഭ്യമായിരുന്നു വീടുകള്‍. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലുണ്ടായിരുന്നതിനേക്കാള്‍ 6.5 ശതമാനം വര്‍ധനവാണുണ്ടായത്.

എനര്‍ജി എഫിഷ്യന്റ് ഹോമുകളുടെ ശരാശരി വില മറ്റ് വീടുകളെ അപേക്ഷിച്ച് 71000 യൂറോ കൂടിതതായി കണക്കുകള്‍ വ്യക്തമാക്കുന്നു. എനര്‍ജി എഫിഷ്യന്റ് ഹോമുകള്‍ക്ക് ഈ വര്‍ഷം 387,000 യൂറോയാണ് ശരാശരി വില. നോണ്‍ എഫിഷ്യന്റ് ഹോമുകള്‍ക്ക് 316,000 യൂറോയാണ് ശരാശരി വില.

വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 10,213 വീടുകളുടെ വില്‍പ്പന നടന്നതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18.4 ശതമാനം കുറവാണിത്. ഡബ്ലിന്‍ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ വീടുകളുടെ വില്‍പ്പന നടന്നത്. 3,095 വീടുകളാണ് വിറ്റുപോയത്.445000യൂറോയായിരുന്നു കൗണ്ടിയിലെ വീടുകളുടെ ശരാശരി വില.ഡബ്ലിന്‍ നഗരത്തില്‍ സാധാരണ വീടുകളുടെ വില 500,000 യൂറോയായി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പുതിയ വീടുകളുടെ ആകെ വില്‍പ്പന 26% കുറഞ്ഞു.1,595 പുതിയ വീടുകളുടെ വില്‍പ്പനയാണ് നടന്നത്. പുതിയ വീടുകള്‍ 4,08,000 യൂറോയുടെ ശരാശരി മൂല്യത്തിലാണ് വില്‍പ്പന നടത്തിയത്. നിലവിലുള്ള വീടുകളുടെ ശരാശരി വില(302,000 യൂറോ)യേക്കാള്‍ 106,000 യൂറോ കൂടുതലാണിത്.

ഗ്രാമീണ ഭവനങ്ങളുടെ വിലയും വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4.9 ശതമാനം വിലയാണ് കൂടിയത്. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തെ അപേക്ഷിച്ച് നഗരങ്ങളിലെ വീടുകളുടെ വിലയില്‍ 4.2 ശതമാനം വര്‍ധനവുണ്ടായി.

irish-housing-market
Advertisment