Advertisment

ഡബ്ലിന്‍ കലാപത്തിനിടെ പെണ്‍കുട്ടിയെ രക്ഷിച്ച ബ്രസീലുകാരനും സ്ഥാനാര്‍ഥിയാകും

New Update
bvcxserty

ഡബ്ലിന്‍ : ഡബ്ലിന്‍ പാര്‍നെല്‍ സ്‌ക്വയര്‍ കലാപത്തിനിടെ പെണ്‍കുട്ടിക്ക് രക്ഷകനായതിലൂടെ ശ്രദ്ധേയനായ ഡെലിവറൂ ഡ്രൈവറായ ബ്രസീലിയന്‍ ‘ഹീറോ’ കായോ ബെനിസിയോ ഫിന ഫാളിന്റെ സ്ഥാനാര്‍ഥിയായി മല്‍സര രംഗത്ത്. ഡബ്ലിനിലെ നോര്‍ത്ത് ഇന്നര്‍ സിറ്റി വാര്‍ഡിലായിരിക്കും ഇദ്ദേഹം ജനവിധി തേടുക.

Advertisment

കഴിഞ്ഞ നവംബര്‍ 23ന് ഉച്ചകഴിഞ്ഞ് കായോ ബെനിസിയോ ബൈക്കില്‍ വരുന്നതിനിടയിലാണ് പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ ഒരു പെണ്‍കുട്ടിയെ ഒരാള്‍ ആക്രമിക്കുന്നത് കണ്ടത്. അധികമാലോചിക്കാതെ കായോ ഹെല്‍മറ്റ് കൊണ്ടടിച്ച് ആക്രമിയെ തുരത്തി. ഈ സംഭവത്തോടെ കായോ താരമായി.

ഇദ്ദേഹത്തെ അനുമോദിക്കാനും പിന്റ് വാങ്ങുന്നതിനുമായി ഗോ ഫണ്ട് മി പേജും ഓപ്പണ്‍ ചെയ്യപ്പെട്ടു. തുക മുഴുവന്‍ ഇദ്ദേഹത്തിലേയ്ക്ക് തന്നെ എത്തുന്നത് ഉറപ്പാക്കുന്നതിന് ബെനിക്കോയെ ഗുണഭോക്താവായി ചേര്‍ത്തിട്ടുമുണ്ട്. ഈ പേജിലൂടെ ഇതിനകം 370,000 യൂറോയിലേറെ തുക സംഭാവനയായി ലഭിച്ചു.

കമ്മ്യൂണിറ്റിയ്ക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള മാര്‍ഗമാണ് രാഷ്ട്രീയമെന്ന തിരിച്ചറിവാണ് 43വയസുകാരനായ ഇദ്ദേഹത്തെ തിരഞ്ഞെടുപ്പ് ഗോദയിലെത്തിച്ചത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ കായോ ബെനിസിയോ ഒരു മികച്ച ജനപ്രതിനിധിയായിരിക്കുമെന്ന് ഫിന ഫാള്‍ നേതാവ് മീഹോള്‍ മാര്‍ട്ടിന്‍ എക്‌സില്‍ (ട്വിറ്റര്‍) പറഞ്ഞു.

ireland-local-election
Advertisment