Advertisment

അയര്‍ലണ്ടുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി,അതിര്‍ത്തിയില്‍ വാഹനപരിശോധന തുടങ്ങി

New Update
nbvcxsrtyui

ഡബ്ലിന്‍ : നോര്‍ത്തേണ്‍ അയര്‍ലണ്ട് വഴിയുള്ള അനധികൃത കുടിയേറ്റം സംബന്ധിച്ച യു കെ – അയര്‍ലണ്ട് തര്‍ക്കം പുതിയ തലത്തിലേയ്ക്ക്. ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നും ഏകപക്ഷീയമായി ബ്രിട്ടന്‍ പിന്മാറിയതാണ് ഏറ്റവും പുതിയ സംഭവികാസം.

Advertisment

ലണ്ടനില്‍ നടന്ന ബ്രിട്ടീഷ് -ഐറിഷ് ഇന്റര്‍ ഗവണ്‍മെന്റല്‍ കോണ്‍ഫ്രറന്‍സിലും അതിന്റെ പ്രതിഫലനമുണ്ടായി.ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി യോഗത്തിനെത്തിയില്ല. അതിനിടെ, വിവാദം കൊഴുക്കുന്നതിനിടയില്‍ ജസ്റ്റിസ് മന്ത്രി തയ്യാറാക്കിയ പുതിയ നിയമത്തിന്റെ പ്രപ്പോസല്‍ ഇന്ന് ക്യാബിനറ്റ് പരിഗണിക്കും.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലുടെയുള്ള വര്‍ദ്ധിച്ച അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കിനെ സംബന്ധിച്ച ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഈ വിഷയം വിവാദമായത്.

റിപ്പബ്ലിക്കിലേക്ക് വരുന്ന 80% അഭയാര്‍ത്ഥികളും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വഴിയാണ് പ്രവേശിക്കുന്നതെന്നാണ് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക്കെന്റി കഴിഞ്ഞയാഴ്ച പാര്‍ലമെന്ററി കമ്മിറ്റിയില്‍ വ്യക്തമാക്കിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലൂടെ നിയമവിരുദ്ധമായെത്തുന്നവരെ യു കെയിലേയ്ക്ക് തിരിച്ചയക്കുന്നതിനായി നിയമം കൊണ്ടുവരാന്‍ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ജസ്റ്റിസ് മന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതും ബ്രിട്ടനെ ചൊടിപ്പിച്ചിരുന്നു.

ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് സുനക്

ഈ വിഷയവുമായി ബന്ധപ്പെട്ട ഒരു ചര്‍യിലേക്ക് അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്നതിന് ഡബ്ലിനുമായി കരാറിന് താല്‍പ്പര്യമില്ലെന്ന് സുനക് വ്യക്തമാച്ചയ്ക്കും ബ്രിട്ടന്‍ തയ്യാറല്ലെന്ന് യു കെ പ്രധാനമന്ത്രി ഋഷി സുനക് സംശയരഹിതമായി പ്രഖ്യാപിച്ചു.

യു കെയിലേക്ക് അനധികൃത കുടിയേറ്റക്കാര്‍ വരുന്ന ഫ്രാന്‍സിലേക്ക് അവരെ തിരികെ അയക്കാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ ബ്രിട്ടന്‍ സ്വീകരിക്കില്ലെന്ന് പ്രധാനമന്ത്രി സുനക് പറഞ്ഞു.ഇതു സംബന്ധിച്ച ചര്‍ച്ചയ്ക്ക് യു കെയ്ക്ക് താല്‍പ്പര്യമില്ല. റുവാണ്ടന്‍ പദ്ധതി പ്രവാര്‍ത്തികമാക്കുന്നതില്‍ മാത്രമാണ്  സർക്കാരിന്റെ ശ്രദ്ധയെന്നും ഇദ്ദേഹം പറഞ്ഞു.

ജസ്റ്റിസ് മന്ത്രിയുടെ നോര്‍ത്തേണ്‍ അയര്‍ലണ്ട് വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ബ്രിട്ടന്റെ ഹോം സെക്രട്ടറിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയത്. അതിനായി തിങ്കളാഴ്ച മന്ത്രി ഹെലന്‍ ബ്രിട്ടനിലേയ്ക്ക് പോകാനിരിക്കവെയാണ് ചര്‍ച്ച മാറ്റിവെച്ചതായി ബ്രിട്ടന്റെ പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നത്.

അന്താരാഷ്ട്ര സംരക്ഷണ അപേക്ഷകരെ യു കെയിലേക്ക് തിരിച്ചയക്കുന്നതിന് അടിയന്തര നിയമനിര്‍മ്മാണം കൊണ്ടുവരുന്നതിന് പ്രധാനമന്ത്രി ഹാരിസാണ് മന്ത്രി ഹെലനോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇത് നടക്കുന്ന പദ്ധതിയല്ലെന്ന് യു കെ വ്യക്തമാക്കുന്നു.

ബി ഐ ഐ ജി സിയില്‍ പങ്കെടുക്കാതെ ജസ്റ്റിസ് മന്ത്രി

ഇതേ തുടര്‍ന്നാണ് നേരത്തേ നിശ്ചയിച്ച മന്ത്രി മക് എന്‍ഡി -യുകെ ആഭ്യന്തര സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി കൂടിക്കാഴ്ചയും റദ്ദാക്കിയത്.തുടര്‍ന്ന് ഇന്നലത്തെ ബി ഐ ഐ ജി സിയില്‍ പങ്കെടുക്കേണ്ടെന്ന് മന്ത്രി ഹെലനും തീരുമാനിച്ചു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുമായുള്ള കൂടിക്കാഴ്ച ഉടന്‍ പുനക്രമീകരിക്കുമെന്നാണ് കരുതുന്നതെന്ന് ജസ്റ്റിസ് മന്ത്രിയുടെ വക്താവ് പറഞ്ഞു.

അയര്‍ലണ്ടിനെ ശല്യപ്പെടുത്തില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് സെക്രട്ടറി

വിദേശകാര്യ മന്ത്രി കൂടിയായ ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ബി ഐ ഐ ജി സിയില്‍ പങ്കെടുത്തു.തുടര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ യു കെ ഗവണ്‍മെന്റ് ഐറിഷ് അയല്‍ക്കാരെ അസ്വസ്ഥമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് സെക്രട്ടറി ക്രിസ് ഹീറ്റണ്‍-ഹാരിസ് പറഞ്ഞു.

കോമണ്‍ ട്രാവല്‍ ഏരിയയെ ദുരുപയോഗത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധത നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ അതിന് ഉഭയകക്ഷി കരാറുണ്ടാകണമെന്ന് ഉപപ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ അഭിപ്രായപ്പെട്ടു.

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്ന് വരുന്ന കാറുകളിലും പബ്ലിക് ട്രാന്‍സ്പോര്‍ട്ടിലും ഗാര്‍ഡ പരിശോധന നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഇതു സംബന്ധിച്ച കൃത്യമായ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

uk-ireland-conflicts
Advertisment