/sathyam/media/media_files/XsoDGvBQ3hlO1stKTnPT.jpg)
ഡബ്ലിന്‍ : ഹിക്വയുടെ കണ്ടെത്തലിന്റെ പേരില്‍ ഡബ്ലിനിലെ നഴ്‌സിംഗ് ഹോമില്‍ നിന്നും മലയാളി നഴ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ഹൈക്കോടതി ഇടപെടലിലൂടെ തീര്‍പ്പ്. ഡബ്ലിനിലെ ഫോക്‌സ്‌റോക്കില്‍ ദി ഫോര്‍ ഫേണ്‍സ് നഴ്‌സിംഗ് ഹോമില്‍ നഴ്‌സിംഗ് ഡയറക്ടറായി ജോലി ചെയ്തിരുന്ന ദിവ്യ ജയരാജനാണ് അന്യായമായ പിരിച്ചുവിടലിനെ കോടതിയില്‍ ചോദ്യം ചെയ്തത്.
നഴ്‌സിംഗ് ഹോമില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ പോരായ്മകള്‍ക്ക് തന്നെ ബലിയാടാക്കിയെന്നായിരുന്ന ദിവ്യ ജയരാജന്റെ പരാതി. അയര്‍ലണ്ടില്‍ നിരവധി നഴ്സിംഗ് ഹോമുകളുള്ള സ്ഥാപനമാണ് ഇന്റഗ്രേറ്റഡ് എല്‍ഡര്‍ കെയര്‍ ഗ്രൂപ്പിനെതിരെയായിരുന്നു ദിവ്യയുടെ കേസ്.
കഴിഞ്ഞ വര്‍ഷം അവസാനമാണ് ദിവ്യ കോടതിയെ സമീപിച്ചത്. പിരിച്ചുവിടല്‍ റദ്ദാക്കണമെന്നതും നഷ്ടപരിഹാരവുമടക്കമുള്ള വിവിധ ആവശ്യങ്ങളാണ് ദിവ്യ കോടതിയില്‍ ഉന്നയിച്ചത്. ദിവ്യയുടെ ആരോപണങ്ങളെല്ലാം നഴ്സിംഗ് ഹോം കമ്പനി നിഷേധിച്ചിരുന്നു. എന്നിരുന്നാലും കോടതിക്ക് പുറത്ത് ഒത്തുതീര്‍ക്കാമെന്ന നിലപാടില്‍ പല തവണ കേസ് മാറ്റിവെച്ചു.
ഇന്നലെയും കേസ് പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നു. അതിനിടെയാണ് പ്രശ്നം രമ്യമായി പരിഹരിച്ചെന്ന വിവരം ഇരുകക്ഷികളും കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഈ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഹൈകോടതി അവസാനിപ്പിച്ചു.ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പുറത്തുവിട്ടില്ല.
കഴിഞ്ഞ സെപ്തംബറിലാണ് ഹിക്വ നഴ്‌സിംഗ് ഹോമില്‍ പരിശോധന നടത്തിയത്. നഴ്സിംഗ് ഹോം നടത്തിപ്പ്,അവിടെ താമസിക്കുന്നവരുടെ അവകാശങ്ങള്‍, ഫയര്‍ സേഫ്ടി, കെയര്‍ കോണ്‍ട്രാക്്ട് എന്നിവ അടക്കമുള്ള പ്രശ്നങ്ങളുടെ പേരിലാണ് ഹിക്വ, കമ്പനിക്കെതിരെ ക്വറി എഴുതിയത്.
ഇതിനെല്ലാം ഉത്തരവാദി ദിവ്യയാണെന്നായിരുന്നു കമ്പനിയുടെ ആരോപണം. തുടര്‍ന്നാണ് പിരിച്ചുവിട്ടത്. എന്നാല്‍ ഈ പ്രശ്‌നങ്ങളൊന്നും തന്റെ പരിധിയിലായിരുന്നില്ലെന്നായിരുന്നു ദിവ്യ കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചത്. തന്റെ ഉത്തരവാദിത്വത്തിന് പുറത്തുള്ള വിഷയങ്ങളിലാണ് അന്യായ നടപടിയെന്നും ദിവ്യ പരാതിയില്‍ ചൂണ്ടിക്കാട്ടി.
മറ്റൊരു സ്റ്റാഫ് അംഗം നടത്തിയ വംശീയ പരാമര്‍ശങ്ങളും ദിവ്യ കോടതിയില്‍ ചോദ്യം ചെയ്തു.ഇതു സംബന്ധിച്ച തന്റെ പരാതി മാനേജ്‌മെന്റ് അവഗണിച്ചെന്നായിരുന്നു ആരോപണം.അന്യായമായ ഈ നടപടി ആരോഗ്യത്തെയും പ്രൊഫഷണല്‍ പ്രശസ്തിയെയും ദോഷകരമായി ബാധിച്ചുവെന്നും ദിവ്യ ആരോപിച്ചു.
144 കിടക്കകളുള്ള നഴ്സിംഗ് ഹോമിലായിരുന്നു ദിവ്യ ജോലി ചെയ്തിരുന്നത്.കില്‍ഡെയറിലെ ന്യൂബ്രിഡ്ജിലാണ് പരാതിക്കാരി താമസിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us