ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2024/12/29/cb7z9tARYTYtUeKJEMyg.jpg)
ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്റ്റൗൺ റോഡിൽ അപകടത്തിൽ മരിച്ച ദമ്പതികളെ തിരിച്ചറിഞ്ഞു. ആന്റണി ഹോഗ് (40) ജോർജീന ഹോഗ് മൂർ (30) എന്നിവരാണ് വ്യാഴാഴ്ച വൈകീട്ട് നടന്ന അപകടത്തില്‍ മരിച്ചത്. ഇവരെ ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോവുകയായിരുന്നു.
Advertisment
അപകടത്തിൽ കാല്‍നട യാത്രക്കാര്‍ ആയ നാലുപേരാണ് ഉൾപ്പെട്ടിരുന്നത്. ജോർജീന സംഭവസ്ഥലത്തുവച്ച് തന്നെ മരണമടഞ്ഞിരുന്നു. ആന്റണി രാത്രി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു.
അപകടത്തിൽ മറ്റ് ഗുരുതര പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റു ചെയ്തതായി ഗാര്‍ഡായി അറിയിച്ചിട്ടുണ്ട്.
അപകടത്തില്‍ ജീവൻ നഷ്ടമായ ആന്റണി ഹോഗും നും, ജോർജീന ഹോഗ് മൂറും നും വേണ്ടി 50-ഓളം ആളുകൾ ഒരുമിച്ചു ചേർന്ന് സ്മരണാഞ്ജലി അര്‍പ്പിച്ചു.