യൂറോപ്പിലെ ഈ വര്‍ഷത്തെ ആദ്യത്തെ കൊടുങ്കാറ്റെത്തുന്നു; ഗൊരെത്തി

New Update
F

ഡബ്ലിന്‍ : യൂറോപ്പിലെ ഈ വര്‍ഷത്തെ ആദ്യത്തെ കൊടുങ്കാറ്റെത്തുന്നു; ഗൊറെത്തി .മെറ്റിയോ ഫ്രാന്‍സാണ് ഈ നാമകരണം നടത്തിയത്. ബ്രിട്ടന്റെയും നോര്‍ത്ത് ഫ്രാന്‍സിന്റെയും ചില ഭാഗങ്ങളില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്ന ഗൊരെത്തി കൊടുങ്കാറ്റില്‍ നിന്നും അയര്‍ലണ്ട് രക്ഷപ്പെട്ടേക്കുമെന്നും മെറ്റ് ഏറാന്‍ സൂചിപ്പിച്ചു. യു കെയുടെ ചില ഭാഗങ്ങളെ കൊടുങ്കാറ്റ് ദോഷകരമായി ബാധിക്കുമെന്ന് മെറ്റ് ഏറാന്‍ അറിയിച്ചു.

Advertisment

അയര്‍ലണ്ടിന്റെ തെക്ക് ഭാഗത്തേക്ക് കൊടുങ്കാറ്റ് ട്രാക്ക് ചെയ്യുന്നതായി മെറ്റ് ഏറാന്‍ നിരീക്ഷക ലിന്‍ഡ ഹ്യൂസ് അറിയിച്ചു.അയര്‍ലണ്ടിന്റെ തെക്ക് ഭാഗത്തൂടെയാണ് കൊടുങ്കാറ്റ് കടന്നുപോവുകയാണ്. അതിനാല്‍ അത് യു കെയുടെയും ഫ്രാന്‍സിന്റെയും തെക്കന്‍ ഭാഗങ്ങളെയാകും ശരിക്കും ബാധിക്കുക.കൂടുതല്‍ വടക്കോട്ട് സഞ്ചരിച്ചാല്‍ മാത്രമേ അയര്‍ലണ്ടിനെ ദോഷകരമായി ബാധിക്കൂ.അതിനുള്ള സാധ്യത കുറവാണ്.തെക്കന്‍ തീരത്തിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റ് വീശാനിടയുണ്ട്. ഫെറി സര്‍വീസുകളില്‍ തടസ്സങ്ങളുണ്ടായേക്കാമെന്നും ഹ്യൂസ് നിരീക്ഷിച്ചു.

കനത്ത സ്നോയും കാറ്റും മറ്റ് തടസ്സങ്ങളുമാണ് ഈയാഴ്ച അവസാനമെത്തുമെന്ന് പ്രവചിച്ച കൊടുങ്കാറ്റ് കൊണ്ടുവരിക.വ്യാഴാഴ്ച അയര്‍ലണ്ടില്‍ അസ്ഥിരമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തെക്കന്‍ പ്രദേശങ്ങളില്‍ മഴ പെയ്യാനുമിടയുണ്ട്.എന്നിരുന്നാലും കൊടുങ്കാറ്റ് അയര്‍ലണ്ടിന് കാര്യമായ നാശമുണ്ടാക്കുമെന്ന് തോന്നുന്നില്ലെന്ന് നിരീക്ഷക വിശദീകരിച്ചു.

ഗൊരൈറ്റി കൊടുങ്കാറ്റ് വ്യാഴാഴ്ച കിഴക്കോട്ട് നീങ്ങും.സൗത്ത് ഇംഗ്ലണ്ട്, സൗത്ത് വെയില്‍സ്, നോര്‍ത്ത് ഫ്രാന്‍സ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും കാറ്റുമുണ്ടാകും. കൊടുങ്കാറ്റ് മുന്‍നിര്‍ത്തി യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) ഇംഗ്ലണ്ടിലുടനീളം ആംബര്‍ കോള്‍ഡ് ഹെല്‍ത്ത് അലേര്‍ട്ടുകള്‍ ഞായറാഴ്ച ഉച്ചവരെ നീട്ടിയിട്ടുണ്ട്.യൂറോപ്പിലുടനീളം ഏതാനും ദിവസങ്ങളായി അസാധാരണമാംവിധം അതി ശൈത്യമായിരുന്നു.അതിനിടെയാണ് ശേഷമാണ് കൊടുങ്കാറ്റും വന്നത്.

അതിശൈത്യവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ ഫ്രാന്‍സിലും ബാല്‍ക്കണിലുമായി കുറഞ്ഞത് ആറ് പേര്‍ മരിച്ചു.പാരിസിലെല്‍ പ്രധാന വിമാനത്താവളങ്ങളില്‍ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. കിഴക്കന്‍ യൂറോപ്പിനെയും അതിശൈത്യം മരവിപ്പിച്ചു.മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് സ്‌കോട്ട്ലന്‍ഡില്‍ സ്‌കൂളുകളും മറ്റും പൂട്ടിയിരുന്നു.

അയര്‍ലണ്ടില്‍ ഇപ്പോഴും അതിശൈത്യം തുടരുകയാണ്. അടുത്ത ഏതാനും രാത്രികളില്‍ക്കൂടി തണുപ്പ് തുടരുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഗോരെത്തി കൊടുങ്കാറ്റിന്റെ പാത സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഹ്യൂസ് കൂട്ടിച്ചേര്‍ത്തു.

Advertisment