അയര്‍ലണ്ടില്‍ ഹെല്‍ത്ത് കോഴ്സുകള്‍ പൂര്‍ത്തിയാക്കുന്നവര്‍ക്കെല്ലാം സര്‍ക്കാര്‍ ജോലി നല്‍കും,പുതിയ സ്‌കീമുമായി സര്‍ക്കാര്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
u7777

ഡബ്ലിന്‍: ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കാന്‍ തന്ത്രപ്രധാന തീരുമാനവുമായി അയര്‍ലണ്ടിലെ ആരോഗ്യവകുപ്പ്.അയര്‍ലണ്ടിലെ എല്ലാ നഴ്സിംഗ്,മിഡ് വൈഫറി, ഹെല്‍ത്ത്/സോഷ്യല്‍ കെയര്‍ ബിരുദധാരികള്‍ക്കും ഈ വര്‍ഷം മുതല്‍ എച്ച് എസ് ഇ നിയമനം നല്‍കും.

Advertisment

അയര്‍ലണ്ടിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി അയര്‍ലണ്ടിലെ എല്ലാ നഴ്സിംഗ്,മിഡ് വൈഫറി, ഹെല്‍ത്ത്/സോഷ്യല്‍ കെയര്‍ ബിരുദധാരികളെയും എച്ച് എസ് ഇ ഏറ്റെടുക്കുന്നതാണ് പദ്ധതി. എച്ച് എസ് ഇയുടെ തന്ത്രപരമായ ഈ നീക്കത്തിന്റെ ഫലമായി ഈ വര്‍ഷം ഏതാണ്ട് 2600 പേര്‍ പുതിയതായി ആരോഗ്യ വകുപ്പിന്റെ ഭാഗമാകുമെന്നാണ് കരുതുന്നത്.

രാജ്യത്തെ 1,600 നഴ്‌സ് /മിഡൈ്വഫുമാരും 1,000ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ വിദ്യാര്‍ഥികളുമാണ് ഈ തീരുമാനത്തിന്റെ ഭാഗമായി പുതിയതായി ഹെല്‍ത്ത് സിസ്റ്റത്തിലെത്തുക.യോഗ്യരെന്നു കാണുന്ന എല്ലാ ബിരുദധാരികള്‍ക്കും ഈ വര്‍ഷം മുതല്‍ സ്ഥിരം കരാറുകള്‍ നല്‍കാനാണ് എച്ച് എസ് ഇ നീക്കം.

അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് പ്രൊഫഷണല്‍ രജിസ്ട്രേഷന്‍ നേടുന്നതിന് മുമ്പ് സമ്മറിന്റെ തുടക്കത്തില്‍ പരീക്ഷകള്‍ നടത്തും. ശരത്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ എച്ച് എസ് ഇയില്‍ സ്ഥിരം റോളിലേയ്ക്ക് ഇവര്‍ക്ക് എത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. മല്‍സര പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം.

ആരോഗ്യ രംഗത്തെ മര്‍മ്മപ്രധാന മേഖലകളിലെ ഒഴിവുകള്‍ നികത്തുന്നതിന് ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നതെന്ന് എച്ച്. എസ് ഇ വ്യക്തമാക്കി.മെന്റല്‍ ഹെല്‍ത്ത്,ഏറെ ഗുണം ഡിസ്സബിലിറ്റി വിഭാഗത്തിനായിരിക്കും ഈ തീരുമാനം ഏറ്റവും ഗുണകരമാവുകയെന്ന് എച്ച് എസ് ഇ സി ഇ ഒ ബെര്‍ണാഡ് ഗ്ലോസ്റ്റര്‍ പറഞ്ഞു.

സ്പീച്ച് ആന്റ് ലാംഗ്വേജ് സര്‍വ്വീസുകള്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ , ഫിസിയോതെറാപ്പിസ്റ്റുകള്‍ തുടങ്ങിയവയ്ക്ക് ഈ സ്‌കീം പ്രയോജനപ്പെടും. വര്‍ക്ക് ചെയ്യുന്നവര്‍ക്കും ക്ലൈന്റുകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒരുപോലെ ഗുണകരമാകുന്ന സംവിധാനമായിരിക്കും ഇത്.ഈ വിഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടിലെ നിരവധി സ്ഥാപനങ്ങളില്‍ കോഴ്സുകള്‍ പുതുതായി ആരംഭിച്ചിരുന്നു.

ആരോഗ്യ വകുപ്പ് ജീവനക്കാരില്‍ 14 ശതമാനവും ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ പ്രാക്ടീഷണര്‍മാരാണ്. ഡയറ്റീഷ്യന്‍മാര്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റുകള്‍ എന്നീ റോളുകളാണ് ഇതില്‍പ്പെടുക. ഇവരുടെ നിയമനത്തിലൂടെ ചികില്‍സയ്ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചുകൊണ്ട് സങ്കീര്‍ണ്ണമായ ആവശ്യങ്ങളുള്ളവര്‍ക്ക് സേവനങ്ങള്‍ നല്‍കാനാകുമെന്നും എച്ച് എസ് ഇ പറഞ്ഞു.

ആരോഗ്യ സേവനവുമായി ബന്ധപ്പെട്ട എല്ലാ ബിരുദധാരികള്‍ക്കും എച്ച് എസ് ഇയില്‍ ജോലി വാഗ്ദാനം ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് സി ഇ ഒ വ്യക്തമാക്കി. രാജ്യത്തെമ്പാടും നമ്മുടെ ടീമിനെ ശക്തിപ്പെടുത്തുന്നതാണിത്. വര്‍ദ്ധിച്ചുവരുന്ന പ്രായമാകുന്ന ജനവിഭാഗത്തിന് ആവശ്യമായ ആരോഗ്യ സേവനം നല്‍കുന്നതിനുള്ള നീക്കത്തിന്റെ കൂടി ഭാഗമാണ് ഈ തീരുമാനം.
.
ആരോഗ്യമേഖലയിലുടനീളമുള്ള ബിരുദധാരികള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നതാണ് ഈ തീരുമാനമെന്ന് എച്ച് എസ് ഇ (എച്ച് ആര്‍) നാഷണല്‍ ഡയറക്ടര്‍ ആന്‍ മേരി ഹോയി പറഞ്ഞു. സോഷ്യല്‍ വര്‍ക്കര്‍, ഡയറ്റീഷ്യന്‍മാര്‍ എന്നിവരുടെ റോളുകള്‍ മെന്റല്‍ ഹെല്‍ത്തില്‍ വളരെ പ്രധാനമാണ്. മള്‍ട്ടി-ഡിസിപ്ലിനറി ടീമുകള്‍ക്കൊപ്പം ആരോഗ്യ സംരക്ഷണം ഉറപ്പാക്കാന്‍ ഇവര്‍ക്ക് സാധിക്കും.പുതിയ ബിരുദധാരികള്‍ക്ക് അവസരം നല്‍കിയാലും ഐറിഷ് വംശജരായ ഒട്ടേറെ പേര്‍ നാട്ടില്‍ സേവനം ചെയ്യാന്‍ തയ്യാറാവാതെ നാട് വിട്ടു വിദേശങ്ങളില്‍ ജോലിയ്ക്ക് പോകുന്നത് തടയുകയാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.

new-job-offers
Advertisment