/sathyam/media/media_files/P3bRbZHB0HJjJgMwphH3.jpg)
ഡബ്ലിന്‍:അപ്രതീക്ഷിതമായി രാജ്യം സ്നോയില്‍ മൂടിയപ്പോള്‍ ഡബ്ലിനിലെ മൗണ്ട് സ്ട്രീറ്റില്‍ ടെന്റുകളില്‍ അഭയം തേടിയവര്‍ക്ക് അവിടെയും ആശ്രയമില്ലാതെയായി. സര്‍ക്കാരിന് താമസസൗകര്യം നല്‍കാന്‍ കഴിയാതെ വന്നതോടെ 1,100ലേറെ അഭയാര്‍ഥികളാണ് മൂന്നു മാസത്തോളമായി തെരുവിലുറങ്ങുന്നത്. ഈ ടെന്റുകളാണ് ഇവരുടെ ഏകാശ്രയം. അഭയാര്‍ഥികളെ സഹായിക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ പിഴവ് കാട്ടിയെന്ന ആക്ഷേപവുമായി ഐറിഷ് അഭയാര്‍ഥി കൗണ്‍സില്‍ രംഗത്തുവന്നു.
ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിന് സമീപം സ്ട്രീറ്റുകളില്‍ അഭയം തേടുന്നവരെ പാര്‍പ്പിക്കുന്നതിനായി നിരവധി ടെന്റുകളാണുള്ളത്.മഞ്ഞു മഴ പെയ്തതോടെ ടെന്റുകള്‍ തണുത്തുറഞ്ഞു. കനത്ത സ്നോയില്‍ അവ തകര്‍ന്നു. പലരുടെയും സാധന സാമഗ്രികള്‍ നനഞ്ഞു. പനിയടക്കമുള്ള രോഗം ബാധിച്ചവരുടെ നില കൂടുതല്‍ മോശമായി. പലയിടത്തുനിന്നും ആളുകള്‍ സഹായത്തിനായി മുറവിളി ഉയര്‍ന്നു. എങ്കിലും സഹായമൊന്നും നിന്നും ലഭിച്ചില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us