Advertisment

അയര്‍ലണ്ടിന് ഒരു അതിര്‍ത്തിയില്ലാത്തത് വെല്ലുവിളിയെന്ന് മന്ത്രി..!

New Update
cbshcbajcna

ഡബ്ലിന്‍ : അയര്‍ലണ്ടിലെത്തുന്ന അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും നോര്‍ത്തേണ്‍ അയര്‍ലണ്ട് വഴിയാണെത്തുന്നതെന്ന് ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്റിയുടെ വെളിപ്പെടുത്തല്‍. 80 ശതമാനത്തിലധികം പേരും നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ കരാതിര്‍ത്തി കടന്നാണെത്തുന്നതെന്ന മന്ത്രി വ്യക്തമാക്കി.

Advertisment

ഫിന ഫാള്‍ ഫെയ്ല്‍ സെനറ്റര്‍ റോബി ഗല്ലഗറിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം തുറന്നു പറഞ്ഞത്. വളരെ ആശങ്കയുണ്ടാക്കുന്നതാണ് ഈ അഭയാര്‍ഥി പ്രവാഹമെന്നും മന്ത്രി പറഞ്ഞു.

യു കെ അധികൃതരുമായി ഈ വിഷയത്തില്‍ ബന്ധപ്പെട്ടിട്ടുണ്ട്.അന്‍ ഗാര്‍ഡയുടെയും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പോലീസ് സേനയുടെയും സേവനവും തേടിയെന്നും മന്ത്രി പറഞ്ഞു.ദ്വീപിന് അതിര്‍ത്തിയില്ലെന്നത് വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.

ഈ വര്‍ഷം ഇതുവരെ, 5,000ത്തിലേറെ ആളുകള്‍ അയര്‍ലണ്ടില്‍ അഭയം തേടി അപേക്ഷിച്ചിട്ടുണ്ട്. അതില്‍ പകുതിയിലധികം പേരുടെയും സെക്കന്ററി ഡെസ്റ്റിനേഷനാണ് അയര്‍ലണ്ടെന്നും മന്ത്രി പറഞ്ഞു.( ഐക്യ രാഷ്ട്ര സഭയുടെ 2003ലെ ഡബ്ലിന്‍ റെഗുലേഷന്‍ വഴി അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കേണ്ടത് അവര്‍ ആദ്യം എത്തുന്ന രാജ്യമാണ്).

അഭയാര്‍ത്ഥികള്‍ക്ക് പകരം പണം നല്‍കാന്‍ ഓപ്ഷന്‍ പരിഗണിക്കുന്നു

പുതിയ യൂറോപ്യന്‍ യൂണിയന്‍ മൈഗ്രേഷന്‍ ചട്ടമനുസരിച്ച് കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാതിരിക്കാന്‍ ഒരു നിശ്ചിത തുക അടച്ചാല്‍ മതിയെന്ന് വ്യവസ്ഥയുണ്ട്. ഈ ഓപ്ഷന്‍ അയര്‍ലണ്ട് സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സോളിഡാരിറ്റി സംവിധാനമനുസരിച്ച് അയര്‍ലണ്ടിലേക്ക് 648 പേര്‍ ഉള്‍പ്പെടെ 30,000 അഭയാര്‍ത്ഥികള്‍ യൂറോപ്യന്‍ യൂണിയനിലെത്തുമെന്ന് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയില്‍ മന്ത്രി പറഞ്ഞു.ഇതനുസരിച്ച് അഭയാര്‍ത്ഥികളെ സ്വീകരിക്കാതിരിക്കാന്‍ അയര്‍ലണ്ടിന് 12 മില്യണ്‍ യൂറോ നല്‍കേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.

യൂറോപ്യന്‍ യൂണിയനോട് ചേര്‍ന്നുള്ള രാജ്യങ്ങളെ സഹായിക്കുന്നതിന് ലക്ഷ്യമിടുന്ന ഈ സംവിധാനം 2026ലാണ് പ്രാബല്യത്തില്‍ വരിക.അയര്‍ലണ്ടില്‍ നേരിട്ടെത്തുന്നവരുടെ കണക്ക് മാത്രമാണ് 648ല്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.അല്ലാതെയും വന്‍തോതില്‍ അഭയാര്‍ത്ഥികള്‍ ഇവിടെയെത്തുന്നുണ്ട്. ഇതു സംബന്ധിച്ച യാഥാര്‍ത്ഥ്യം പൊതുജനങ്ങളെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.

അഭയാര്‍ത്ഥി അപേക്ഷകളില്‍ 0 ദിവസത്തിനുള്ളില്‍ തീര്‍പ്പ്

അന്താരാഷ്ട്ര സംരക്ഷണം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നത് തടയാനുള്ള കൂടുതല്‍ നടപടികള്‍ മന്ത്രി ക്യാബിനറ്റിന് നേരത്തേ സമര്‍പ്പിച്ചിരുന്നു. ഇതനുസരിച്ച് അഭയാര്‍ഥി അപേക്ഷകള്‍ 90 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും.ഏറ്റവും വേഗത്തില്‍ തീരുമാനമെടുക്കുന്നത് നൈജീരിയയില്‍ നിന്നുള്ള അപേക്ഷകളിലാണെന്ന് മന്ത്രി വെളിപ്പെടുത്തി.

നൈജീരിയയില്‍ നിന്നുള്ള 2,000ത്തിലധികം ആളുകള്‍ ഈ വര്‍ഷം രാജ്യത്ത് അഭയം തേടിയിട്ടുണ്ട്. ആകെയുള്ള അപേക്ഷകളില്‍ മൂന്നിലൊന്നും ഈ രാജ്യക്കാരാണ്.ഓരോ മൂന്ന് മാസവും ഈ കണക്ക് വിലയിരുത്തും.

അല്‍ബേനിയ, അള്‍ജീരിയ, ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന, ബോട്സ്വാന, ജോര്‍ജിയ, കൊസോവോ, നോര്‍ത്ത് മാസിഡോണിയ, മോണ്ടിനെഗ്രോ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക എന്നിവയാണ് നിലവില്‍ സേയ്ഫ് കണ്‍ട്രീസ് ലിസ്റ്റിലുള്‍പ്പെട്ടിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ പലസ്തീനില്‍ നിന്നും,ഏഷ്യയില്‍ നിന്നുള്ള രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളും നുഴഞ്ഞുകയറുന്നവരില്‍ മുമ്പിലാണ്.

refugees
Advertisment