അയര്‍ലണ്ടിലേയ്ക്ക് ‘കടന്നു കയറുന്ന’വര്‍…എണ്ണം ഉയരുന്നു

New Update
hghjgujgu

ഡബ്ലിന്‍ : അയര്‍ലണ്ടിലേയ്ക്ക് ‘കടന്നു കയറുന്ന’വരുടെ എണ്ണം ഏറുകയാണ്. തലസ്ഥാനമായ ഡബ്ലിനിലടക്കം 26 കൗണ്ടികളിലും അഭയാര്‍ഥികളെ കാണാം. അഭയാര്‍ഥികളുടെ എണ്ണത്തില്‍ കുതിപ്പുണ്ടെന്ന് ഇന്റഗ്രേഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2017ല്‍ 5,096 ആകെ അപേക്ഷകരായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2024ല്‍ അത് 26,473 ആയി ഉയര്‍ന്നു.

Advertisment

നൈജീരിയ, ജോര്‍ജിയ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് അഭയം തേടിയവരില്‍ ഭൂരിപക്ഷവും. സൊമാലിയ, സിംബാബ്വെ, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും ഏറെ.

ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഡോണഗേലിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ഥികള്‍;1004 പേര്‍.ഇവിടെ നൂറിലൊരാള്‍ അഭയാര്‍ഥിയാണെന്നതാണ് സ്ഥിതിയെന്ന് ഇന്റഗ്രേഷന്‍ വകുപ്പ് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

ഏറ്റവും കൂടുതല്‍ അസൈലം സീക്കേഴ്സുള്ളത് ഡബ്ലിനിലാണ് ഏറ്റവും കുറവ് ലെട്രിമിലും .രാജ്യത്താകെയുള്ള 26,743 ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപേക്ഷകരില്‍ 89 പേര്‍ മാത്രമാണ് ലെട്രിമിനുള്ളത്.മേയോ, മൊനഗന്‍, വിക്ലോ എന്നിവിടങ്ങളിലും ഏറെ അഭയാര്‍ഥികളുണ്ട്.9,400ലേറെ പേരാണ് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്റെ ഭാഗമായി ഡബ്ലിനിലെത്തിയത്.അപേക്ഷകരുടെ 36 ശതമാനമാണിത്.

ഈ അപേക്ഷകരില്‍ 32 ശതമാനം അവിവാഹിതരായ പുരുഷന്മാരാണ്. 11 ശതമാനം അവിവാഹിതരായ സ്ത്രീകളും 28 ശതമാനം കുട്ടികളുമാണ്. 110 അവിവാഹിതരായ പുരുഷന്മാര്‍, 39 അവിവാഹിതരായ സ്ത്രീകള്‍, 54 ദമ്പതികള്‍, 95 കുട്ടികള്‍, 36 ഒറ്റപ്പെട്ട മാതാപിതാക്കള്‍ എന്നിങ്ങനെയാണ് ഈ കണക്കിന്റെ വിശദാംശങ്ങള്‍.

migrants
Advertisment