അഭയാര്‍ഥികള്‍ക്ക് ‘പച്ച ‘ വിരിച്ച് അയര്‍ലണ്ടിലെ രാഷ്ട്രീയപാര്‍ട്ടികള്‍ , മാസം, ആയിരം അപേക്ഷകളില്‍ തീര്‍പ്പാക്കുന്ന വേഗത !

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
76543

ഡബ്ലിന്‍ : പാസ്‌പോര്‍ട്ട് പോലും ഇല്ലാതെയാണ് ഭൂരിപക്ഷം ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അഭയാര്‍ഥികളും അയര്‍ലണ്ടിലെത്തുന്നതെന്ന് സര്‍ക്കാര്‍ കണക്കുകള്‍. കഴിഞ്ഞ വര്‍ഷം 3,285 പേരാണ് രേഖകളില്ലാതെ ഡബ്ലിന്‍ വിമാനത്താവളത്തിലെത്തിയത്.

Advertisment

2023ല്‍ ഡബ്ലിന്‍ വിമാനത്താവളത്തിലെത്തിയ അഭാര്‍ഥികളില്‍ 70% പേര്‍ക്കും ശരിയായ തിരിച്ചറിയല്‍ രേഖകളില്ലായിരുന്നുവെന്ന് ജസ്റ്റിസ് വകുപ്പ് വ്യക്തമാക്കുന്നു.

ഇവരില്‍ മൂന്നിലൊന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴിയാണെത്തിയത്.എന്നിരുന്നാലും 2022ലെ (4,968)കണക്കുകളുമായി ഒത്തുനോക്കുമ്പോള്‍ അഭയാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു.

ഉക്രൈയ്ന്‍ അഭയാര്‍ഥികളെ ഒഴിവാക്കിയുള്ള കണക്കാണിത്.ഇവര്‍ക്ക് അഭയാര്‍ഥി പ്രക്രിയകളിലൂടെ കടന്നുപോകേണ്ട ആവശ്യമില്ല. യാത്രാരേഖകള്‍ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത എയര്‍ലൈനുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും മറ്റും ഇടപെടുന്നുണ്ടന്ന് വകുപ്പിന്റെ വക്താവ് പറഞ്ഞു. എമിഗ്രേഷന്‍ കാര്യങ്ങളില്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരെ സഹായിക്കുന്നതിനായി ബോര്‍ഡര്‍ മാനേജ്മെന്റ യൂണിറ്റ് 24 മണിക്കൂറും എയര്‍പോര്‍ട്ടിലുണ്ട്.

പാസ്പോര്‍ട്ടോ മറ്റു രേഖകളോ ഹാജരാക്കിയാല്‍ ഉടന്‍ സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചയച്ചേക്കാമെന്ന് ഐറിഷ് അഭയാര്‍ഥി കൗണ്‍സില്‍ വെബ്‌സൈറ്റില്‍ പറയുന്നു.ഒരു പക്ഷേ അതിനാലാകാം ആളുകള്‍ അവരുടെ യാത്രാ രേഖകള്‍ ‘സൗകര്യപൂര്‍വ്വം മറക്കുന്നതെന്നും ‘ സൂചനയുണ്ട്.

സഹായിക്കാന്‍ സംഘങ്ങള്‍

അയര്‍ലണ്ടിലെത്തുന്ന അഭയാര്‍ത്ഥികളെ സഹായിക്കാന്‍ വിമാനത്താവളങ്ങളില്‍ അടക്കം ചില സംഘങ്ങള്‍ ഉണ്ടെന്നാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ആരോപിക്കുന്നത്.

പാലസ്തീന്‍ ഇസ്രായേല്‍ സംഘര്‍ഷങ്ങള്‍ പോലും ഉപയോഗിച്ച് ഗള്‍ഫില്‍ നിന്നും,ഏഷ്യയില്‍ നിന്നുമുള്ള മത റാഡിക്കല്‍ ഗ്രൂപ്പുകള്‍ അയര്‍ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികളെ ധനപരമായി സ്വാധീനിച്ച് അഭയാര്‍ത്ഥികള്‍ എന്ന പേരില്‍ രാജ്യത്തെത്താന്‍ ശ്രമിക്കുന്നു എന്നാണു അവരുടെ ആരോപണം.

സിന്‍ ഫെയ്നും,ലേബര്‍ പാര്‍ട്ടിയും, പീപ്പിള്‍ ബിഫോര്‍ പ്രൊഫിറ്റും മാത്രമല്ല, ഭരണപക്ഷത്തെ രാഷ്ട്രീയ കക്ഷികളും അഭയാര്‍ത്ഥികള്‍ക്ക് ‘പച്ച ‘ വിരിച്ചു കൊടുക്കാന്‍ മുന്നിലുണ്ട്.

പിഴയീടാക്കിയത് 1476000 യൂറോ

ഗാര്‍ഡ നാഷണല്‍ ഇമിഗ്രേഷന്‍ ബ്യൂറോ ശരിയായ രേഖകളില്ലാത്തതിന്റെ പേരില്‍ എയര്‍ലൈനുകള്‍ക്ക് 14,76,000 യൂറോ കാരിയര്‍ ലയബിലിറ്റി എന്ന പേരില്‍ പിഴയും ചുമത്തിയെന്നും ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

2022ല്‍ പിഴയിനത്തില്‍ ലഭിച്ചതുമായി ഒത്തുനോക്കുമ്പോള്‍ മൂന്നിലൊന്ന് വര്‍ധനവാണിത്. വ്യാജരേഖകളോ ഏജന്റുമാരോ ഇടനിലക്കാരോ തരപ്പെടുത്തി നല്‍കിയ രേഖകളോ ഉപയോഗിച്ചാകും ഇവര്‍ വിമാനത്തില്‍ കയറിപ്പറ്റുക.പിന്നീട് ഈ രേഖകള്‍ യാത്രക്കിടയില്‍ അവര്‍ നശിപ്പിച്ചു കളയും. അതല്ലെങ്കില്‍ ഉപയോഗ ശേഷം അവരത് ഏജന്റിനോ ഇടനിലക്കാരനോ തിരിച്ചേല്‍പ്പിക്കും.സര്‍ക്കാരിന് പ്രാഥമിക അന്വേഷണം നടത്തി അവരെ തിരിച്ചു വിടാമെന്നിരിക്കെയാണ് കുറ്റകരമായ അനാസ്ഥ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.

കുറ്റകരം എന്നാലും…

പാസ്‌പോര്‍ട്ടില്ലാതെ യാത്ര ചെയ്യുന്നതും രേഖകള്‍ നശിപ്പിക്കുന്നതും കുറ്റകരമാണ്.എന്നിരുന്നാലും ചില സാഹചര്യങ്ങളില്‍ ശരിയായ രേഖകളില്ലാത്തത് പലപ്പോഴും യാത്രക്കാരുടെ കുഴപ്പമാകണമെന്നില്ല. യുദ്ധം പോലെയുള്ള വിവിധ സാഹചര്യങ്ങളില്‍ അവയെടുക്കാന്‍ കഴിയാതെ പോകാറുണ്ട്.

അഭയാര്‍ഥി ആവശ്യത്തിനാണെങ്കില്‍ അയര്‍ലണ്ട് വിസ അനുവദിക്കാറില്ല.സ്വന്തം രാജ്യത്ത് ക്രൂരമായ പീഡനമോ ഉപദ്രവമോ ഉണ്ടാകുന്ന സാഹചര്യത്തില്‍ മാത്രമേ അയര്‍ലണ്ടില്‍ അഭയാര്‍ഥി അപേക്ഷ നല്‍കാനാകൂ. എന്നിരുന്നാലും അഭയാര്‍ഥി നടപടിക്രമങ്ങളുടെ ഭാഗമായി ഇത്തരം രേഖകള്‍ ഉറപ്പാക്കുന്നതില്‍ ഗാര്‍ഡ യൂണിറ്റിന് ഇളവുകള്‍ നല്‍കാറുണ്ട്. പകരം എല്ലാ അപേക്ഷകരെയും പിന്നീട് ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ ഓഫീസിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്.

അപേക്ഷ നിരസിക്കാന്‍ കാരണങ്ങള്‍

ഇന്റര്‍നാഷണല്‍ ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് സിസ്റ്റം ഉപയോഗിച്ച് അപേക്ഷകരുടെ വിരലടയാളവും എടുക്കാറുണ്ട്.ബയോമെട്രിക് ആവശ്യങ്ങള്‍ക്കായി അപേക്ഷകരുടെ ഫോട്ടോയും എടുക്കുന്നു.മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ അഭയം തേടിയവരുടെ ഡാറ്റാബേസ് ഉപയോഗിച്ച് വിരലടയാളങ്ങള്‍ ക്രോസ് ചെക്ക് ചെയ്യും.ഗുരുതരമായ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെടുകയോ സമൂഹത്തിന് അപകടകാരിയോ ആണെന്ന് കണ്ടാല്‍ അപേക്ഷ നിരസിക്കും.

മാസത്തില്‍ 1000ലേറെ അപേക്ഷകളില്‍ തീരുമാനം

ഇന്റര്‍നാഷണല്‍ അപേക്ഷകളുടെ പ്രോസസിംഗ് വേഗത വര്‍ധിപ്പിച്ചതായി ജസ്റ്റിസ് മന്ത്രി ഹെലന്‍ മക് എന്‍ഡി പറഞ്ഞു.മുമ്പ് ഏഴോ എട്ടോ വര്‍ഷമെടുക്കുമായിരുന്നത് ഇപ്പോള്‍ ഒരു വര്‍ഷമായി കുറഞ്ഞിട്ടുണ്ട്.മാസത്തില്‍ 1,000ലധികം അപേക്ഷകളിലാണ് വകുപ്പ് തീരുമാനമെടുക്കുന്നത്.

അപേക്ഷ ജനുവിന്‍ അല്ലെന്നു കണ്ടെത്തിയാല്‍ മൂന്നുമാസത്തിനുള്ളില്‍ അത് പ്രോസസ് ചെയ്യും.മിക്കവാറും നെഗറ്റീവ് തീരുമാനമാകും ഉണ്ടാവുക.സുരക്ഷിതമല്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണെങ്കില്‍ തീരുമാനമെടുക്കാന്‍ ഒരു വര്‍ഷമെടുക്കും.

പേര് അംഗീകൃത കുടിയേറ്റക്കാര്‍ക്ക് ,  ആനുകൂല്യങ്ങള്‍ നുഴഞ്ഞ് കയറുന്നവര്‍ക്ക്

രാജ്യത്ത് ജോലി ചെയ്യാനായി ഐറിഷ് സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തുന്ന ആയിരക്കണക്കിന് അംഗീകൃത കുടിയേറ്റക്കാര്‍ക്ക് ‘ഫാമിലി റീ യൂണിഫിക്കേഷന് പോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുന്ന അതേ സമയത്താണ് കള്ളത്തരത്തില്‍ രാജ്യത്തെത്തുന്ന അഭയാര്‍ത്ഥികള്‍ക്ക് നേരെ അയര്‍ലണ്ടിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉദാര സമീപനം സ്വീകരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

രാഷ്ട്രീയ പാര്‍ട്ടികളും, വിദേശങ്ങളിലെ റിലീജിയസ് റാഡിക്കല്‍ ഗ്രൂപ്പുകളും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളുടെ ഭാഗമാണ് അനധികൃത കുടിയേറ്റങ്ങളില്‍ അധികമെന്നുമാണ് പറയപ്പെടുന്നത്.

2023ല്‍ 13,277 അഭയാര്‍ഥി അപേക്ഷകള്‍ കൂടുതലും നൈജീരിയക്കാര്‍

അയര്‍ലണ്ടില്‍ 2023ല്‍ ആകെ ലഭിച്ചത് 13,277 അഭയാര്‍ഥി അപേക്ഷകളാണ്. 2022നെ അപേക്ഷിച്ച് മൂന്നുശതമാനം കുറവാണിത്.2023ല്‍, നൈജീരിയയില്‍ നിന്നാണ് അപേക്ഷകരില്‍ 15.7%വും .അള്‍ജീരിയ, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ജോര്‍ജിയ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷകരുണ്ട്.2022ല്‍ ജോര്‍ജിയയില്‍ നിന്നുള്ളവരായിരുന്നു അപേക്ഷകരില്‍ ഒന്നാം (20%)സ്ഥാനത്ത്. എന്നാല്‍ 2023ല്‍ ഇവിടെ നിന്നുള്ള അപേക്ഷകളില്‍ 60% കുറവുണ്ടായി.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ അതിര്‍ത്തി നിയന്ത്രണത്തിന്റെ ഉത്തരവാദിത്തം ജസ്റ്റിസ് വകുപ്പിനാണ്.ഡബ്ലിന്‍ വിമാനത്താവളത്തില്‍ 2023ലെത്തിയ ആകെ യാത്രക്കാരുടെ എണ്ണം 16.6 മില്യണായിരുന്നു.അവരില്‍ 5,000ല്‍ ഒരാള്‍ക്ക് കൃത്യമായ രേഖകളില്ലായിരുന്നു.മറ്റ് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും നിയന്ത്രണങ്ങളുടെ ചുമതല ഗാര്‍ഡയ്ക്കാണ് . തുറമുഖങ്ങളിലൂടെ രേഖകളില്ലാതെ എത്തുന്ന അഭയാര്‍ഥികളുടെ എണ്ണം ലഭ്യമല്ലെന്ന് ഗാര്‍ഡ വ്യക്തമാ.

illigal-migrants
Advertisment