മോര്‍ട്ട്ഗേജ് എടുത്ത് വീടുകള്‍ വാങ്ങിയവര്‍ക്ക് പലിശയിളവ് നല്‍കുന്ന പദ്ധതിക്ക് തുടക്കമായി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
888888888888888

ഡബ്ലിന്‍ : മോര്‍ട്ട്ഗേജ് എടുത്ത് വീടുകള്‍ വാങ്ങിയവര്‍ക്ക് പലിശയില്‍ ഇളവ് നല്‍കുന്ന പദ്ധതിക്ക് രാജ്യത്ത് തുടക്കമായി.നിശ്ചിത കാലാവധിയില്‍ ബാക്കി നില്‍ക്കുന്ന മോര്‍ട്ട്ഗേജ് പലിശയുടെ ഇരുപത് ശതമാനമോ, 1,250 യൂറോയുടെയോ ഇളവ് ലഭിക്കുന്ന പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

Advertisment

ഭവന വായ്പയെടുത്ത 208,000 പേര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.125 മില്യണ്‍ യൂറോയാണ് സര്‍ക്കാര്‍ ഇതിനായി നീക്കിവെച്ചിരിക്കുന്നത്.മോര്‍ട്ട്ഗേജെടുത്ത കുടുംബങ്ങളെ സഹായിക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് ഈ പദ്ധതതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

മോര്‍ട്ട്ഗേജ് തുകയില്‍ 2022 ഡിസംബറിന് 80,000നും 500,000 യൂറോയ്ക്കും ഇടയില്‍ ബാക്കിയുള്ള വീട്ടുടുമസ്ഥര്‍ക്കാണ് മോര്‍ട്ട്ഗേജ് ഇന്ററസ്റ്റ് ടാക്സ് റിലീഫ് പദ്ധതിയുടെ പ്രയോജനം കിട്ടുക.കഴിഞ്ഞ വര്‍ഷം അടച്ച പലിശയിലാണ് ഇളവ് കിട്ടുക.

പേയേ നികുതി അടയ്ക്കുന്ന വീട്ടുടമകള്‍ക്ക് റവന്യൂവിന്റെ മൈ അക്കൗണ്ട് സര്‍വ്വീസിലൂടെ ഈ ഇളവ് ക്ലെയിം ചെയ്യാം. അതിനായി ഇന്‍കം ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ മോര്‍ട്ട്ഗേജ് ഇന്ററസ്റ്റ് സര്‍ട്ടിഫിക്കറ്റും 2022 ഡിസംബര്‍ 31ലെ മോര്‍ട്ട്ഗേജ് ബാലന്‍സ് കണ്‍ഫര്‍മേഷന്‍ രേഖയും അപ്ലോഡ് ചെയ്യണം.

പ്രതിപക്ഷമായ സിന്‍ ഫെയ്നും കഴിഞ്ഞ വര്‍ഷം ബജറ്റില്‍ മോര്‍ട്ട്ഗേജ് ഉടമകള്‍ക്ക് സഹായം നല്‍കുന്നതിന് പദ്ധതി നടപ്പാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഈ ആവശ്യം ഉന്നയിക്കുന്ന പ്രമേയവും കഴിഞ്ഞ സെപ്തംബറില്‍ ഡെയിലില്‍ പാര്‍ട്ടി കൊണ്ടുവന്നിരുന്നു.

mortgage interest
Advertisment