/sathyam/media/media_files/Q55PE32e6dp0G9ToSsf5.jpg)
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ജോലിയ്ക്ക് അപേക്ഷിച്ചാല്‍ അര്‍ഹരായവര്‍ക്ക് 20 ദിവസത്തിനകം ജനറല്‍ വര്‍ക്ക് പെര്‍മിറ്റും വിസയും ലഭിക്കുന്നതിന് സംവിധാനം വരുമെന്ന് എന്റര്‍പ്രൈസ് വകുപ്പ് സഹമന്ത്രി നീല്‍ റിച്ച്മണ്ട് വ്യക്തമാക്കി. വിസ, വര്‍ക്ക് പെര്‍മിറ്റ് എന്നിവ ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കൂടുതല്‍ ലളിതമാക്കും. ഒറ്റ അപേക്ഷയില്‍ വര്‍ക്ക് പെര്‍മിറ്റും വിസയും നല്‍കുന്നതിന് സംവിധാനമൊരുങ്ങുമെന്നും മന്ത്രി വിശദീകരിച്ചു. ഇതിന്റെ ജോലികള്‍ പുരോഗമിക്കുകയാണ്.വര്‍ക്ക് പെര്‍മിറ്റുകളുടെ സാധുത ഒരു വര്‍ഷത്തേക്കാണ് നല്‍കുന്നത്. തൊഴിലുടമകള്‍ക്ക് അത് നീട്ടി നല്‍കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
അതിനിടെ, ശമ്പള വര്‍ധന അടക്കമുള്ള പുതിയ വര്‍ക്ക് പെര്‍മിറ്റ് നിയമത്തിന്റെ വരവോടെ അയര്‍ലണ്ടില്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.കഴിഞ്ഞ മാസം മാത്രം 5,366 അപേക്ഷകളാണ് വര്‍ക്ക് പെര്‍മിറ്റിനായി എന്റര്‍പ്രൈസ് വകുപ്പില്‍ ലഭിച്ചത്. നഴ്‌സുമാര്‍, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍, ഷെഫ്മാര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവയിലണ് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത്.
അയര്‍ലണ്ടില്‍ നിന്നോ യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ നിന്നോ യുകെയില്‍ നിന്നോ ആവശ്യത്തിന് വിദ്ഗധരായവരെ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുമുള്ളത്. ഇതാണ് വിദേശ തൊഴിലാളികളെ തേടാന്‍ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്.കഴിഞ്ഞ വര്‍ഷം 4,500 നഴ്‌സുമാരും 2,500ലേറെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുമാണ് ജോലിക്കായി അയര്‍ലണ്ടിലേക്കെത്തിയത്.മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണിതെന്നാണ് കണക്കുകള്‍ പറയുന്നത്.
നിര്‍മാണ മേഖല,ഫിനാന്‍ഷ്യന്‍ സര്‍വീസ് എന്നി മേഖലകളിലേക്കും എത്തുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായി.മിനിമം ശമ്പളവും മറ്റാനുകൂല്യങ്ങളും വര്‍ധിപ്പിച്ചതാണ് ഈ തൊഴിലാളികള്‍ക്ക് ഇവിടം പ്രിയങ്കരമാക്കിയതെന്ന് മന്ത്രി പറഞ്ഞു.സമ്പദ്വ്യവസ്ഥയും ബിസിനസുകളും വളരെയധികം വളരുന്നതിനാല്‍ അയര്‍ലണ്ടിനും മറ്റ് യൂറോപ്യന്‍ യൂണിയനെപ്പോലെ ഗുരുതരമായ തൊഴില്‍ വൈദഗ്ധ്യ ക്ഷാമമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us