ഡബ്ലിൻ : കൊള്ള, മോഷണം, പിടിച്ചുപറി എന്നിവ തടയുക ലക്ഷ്യമിട്ട് ഗാര്‍ഡ ഡി എം ആർ നോർത്ത് ഡിവിഷൻ നടത്തിവരുന്ന ഓപ്പറേഷൻ ടൈർജിന്റെ ഭാഗമായി നോര്‍ത്ത് ഡബ്ലിന്‍ പ്രദേശത്ത് നിന്നും 47 പേരെ അറസ്റ്റ് ചെയ്തു. ഇവരെ കുറ്റം ചുമത്തിയ ശേഷം ബുധനാഴ്ച രാവിലെ 10.30-ന് ക്രിമിനൽ കോർട്സ് ഓഫ് ജസ്റ്റിസ് 1, 4 എന്നിവിടങ്ങളിലും, ബല്ബ്രിഗ്ഗം ഡിസ്ട്രിക്റ്റ് കോർട്ടിലും ഹാജരാക്കി.
സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നറിയിച്ച ഡബ്ലിൻ മെട്രോപൊളിട്ടൻ റീജിയൻ (ഡി എം ആർ) അസിസ്റ്റന്റ് കമ്മീഷണര്‍ പോൾ ക്ലീറി, സംഘടിതമായി മോഷണം നടത്തുന്നവരെ പിടികൂടി നീതിപീഠത്തിന് മുന്നിലെത്തിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് വ്യക്തമാക്കി. വ്യാപാരസ്ഥാപനങ്ങളെയും, ജീവനക്കാരെയും കുറ്റകൃത്യങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ തീവ്രപരിശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു.