/sathyam/media/media_files/qsRfJGYe8W7dR2u6Cb3F.jpg)
ഡബ്ലിന്‍ : നിക്ഷേപത്തട്ടിപ്പിന് ഇരയായവരെ കബളിപ്പിച്ച് പണം തട്ടുന്ന സംഘങ്ങള്‍ക്കെതിരെ ബാങ്കിംഗ് ആന്‍ഡ് പേയ്‌മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ട് മുന്നറിയിപ്പ്.നഷ്ടപ്പെട്ട പണം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാര്‍ വീണ്ടും കളത്തിലിറങ്ങിയിട്ടുള്ളത്.
തട്ടിപ്പ് സംഘങ്ങള്‍ 50 വയസ്സിന് മുകളിലുള്ളവരെയാണ് ‘റിക്കവറി സ്‌കാം’ ലക്ഷ്യമിടുന്നതെന്ന് ഫ്രോഡ്സ്മാര്‍ട്ട് കാമ്പെയ്ന്‍ പറയുന്നു. ഇത്തരം തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിക്ഷേപ തട്ടിപ്പിനിരയായവരില്‍ നിന്ന് ഏകദേശം 60 മില്യണ്‍ യൂറോയാണ് കവര്‍ന്നെടുത്തതെന്നും കാമ്പെയിന്‍ വ്യക്തമാക്കി.
നിക്ഷേപ പദ്ധതിത്തട്ടിപ്പിലൂടെ 80,000 യൂറോ നഷ്ടപ്പെട്ട ഒരു വ്യക്തിയില്‍ നിന്നും ആറ് മാസത്തിന് ശേഷം ‘റീഫണ്ട് റിക്കവറി സ്ഥാപനം’
അഡ്മിനിസ്ട്രേഷന്‍ ഫീസായി 8,000 യൂറോ കൂടി തട്ടിച്ച സംഭവം പോലുമുണ്ട്.
തട്ടിപ്പുകാരുടെ പതിവ് രീതി
തട്ടിപ്പിനായി അറിയപ്പെടുന്ന ബാങ്കുകളുടെയും നിക്ഷേപ സ്ഥാപനങ്ങളുടെയും പേരുകളും ബ്രാന്റുകളുമുപയോഗിച്ചാണ് ഇരകളെ ബന്ധപ്പെടുന്നത്.നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന് ഇവര്‍ വാഗ്ദാനം ചെയ്യുന്നു. അതിനായി ‘പ്രോസസിംഗ്’ ഫീസ് മുന്‍കൂട്ടി അടയ്ക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയാണ് ഇവര്‍ ഇരകളെ വീഴ്ത്തുന്നത്. 1,000 മുതല്‍ 10,000 യൂറോ വരെ തട്ടിയെടുത്ത സംഭവങ്ങളുണ്ട്.
പിന്നില്‍ നിക്ഷേപത്തട്ടിപ്പുകാര്‍ തന്നെ
നിക്ഷേപ കുംഭകോണത്തിന് പിന്നിലെ അതേ കുറ്റവാളികള്‍ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിലും. ഇവര്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ നിയോഗിക്കുന്നവര്‍ ഇരകളെ കണ്ടെത്തുന്നതെന്ന് ബി.പി.എഫ്.ഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം മേധാവി നിയാം ഡാവന്‍പോര്‍ട്ട് പറഞ്ഞു.
ഇത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ ഉടന്‍ യഥാര്‍ത്ഥ സ്ഥാപനവുമായി സ്വതന്ത്രമായി ബന്ധപ്പെടണമെന്ന് ഫ്രോഡ് സ്മാര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.കോളുകള്‍, ടെക്സ്റ്റ് സന്ദേശങ്ങള്‍, കത്തുകള്‍, ഇമെയിലുകള്‍, സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ എന്നിവയെക്കുറിച്ചും ജാഗ്രത പാലിക്കണം.
ആവര്‍ത്തിക്കുന്ന തട്ടിപ്പുകള്‍
നിക്ഷേപ തട്ടിപ്പു സംഭവങ്ങള്‍ തുടരുകയാണെന്ന് ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയിലെ ഡിറ്റക്ടീവ് സൂപ്രണ്ട് മൈക്കല്‍ ക്രയാന്‍ പറഞ്ഞു. 2023ല്‍ ഇത്തരത്തിലുള്ള കേസുകളില്‍ 90% ത്തിലധികം വര്‍ദ്ധനവുണ്ടായി . അത് ഈ വര്‍ഷവും തുടരുകയാണെന്നും ഇദ്ദേഹം വിശദീകരിച്ചു.നിക്ഷേപം നടത്തുന്നതിന് മുമ്പ് പ്രൊഫഷണല്‍ ഉപദേശം തേടണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us