/sathyam/media/media_files/mzzKsBzCZEdut0LPyFnP.jpg)
ഡബ്ലിന്‍ : ആരോഗ്യ രംഗത്തെ റിക്രൂട്ട്മെന്റ് നിരോധനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് എച്ച് എസ് ഇയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഈ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ഒന്നൊന്നായി അംഗീകരിക്കുമ്പോഴും റിക്രൂട്ട്മെന്റ് പുനസ്ഥാപിക്കുന്നതില്‍ അവ്യക്തതയുണ്ടെന്നും എച്ച് എസ് ഇ ഡ്രാഫ്റ്റ് റിസ്‌ക് അസസ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നു.
മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് റോളുകള്‍ക്ക് മാത്രമായിരുന്ന റിക്രൂട്ട്‌മെന്റ് ഫ്രീസിംഗ് കഴിഞ്ഞ നവംബറില്‍ കണ്‍സള്‍ട്ടന്റുമാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മിഡൈ്വഫ്മാര്‍ ഉള്‍പ്പടെ എല്ലാ വിഭാഗത്തിലേയ്ക്കും നീട്ടി. ഇതിനെതിരെ ജീവനക്കാരില്‍ നിന്നും സംഘടനകളില്‍ നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
2024ലെ ബജറ്റില്‍, ഏകദേശം 2,268 തസ്തികകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നുണ്ട്. എന്നിരുന്നാലും റിക്രൂട്ട്മെന്റ് നിരോധനം തുടരുമോ എന്ന ചോദ്യത്തിന് ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാന്‍ എച്ച് എസ് ഇക്ക് കഴിയുന്നില്ല. ഇതുമായി ബന്ധപ്പെട്ട പ്ലാനിംഗ് നടക്കുകയാണെന്നാണ് വക്താവിന്റെ വിശദീകരണം.
റിക്രൂട്ട്മെന്റ് നിരോധനം രോഗികളുടെ ചികില്‍സയ്ക്കുള്ള കാത്തിരിപ്പ് സമയം കൂട്ടുന്നതും ജീവനക്കാരെ തളര്‍ത്തുന്നതും പൊതു സമ്പത്തിന്റെ വില കുറയ്ക്കുന്നതുമാണെന്ന് ബജറ്റ് 2024ന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോര്‍ട്ട് പറയുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നിയമന നിരോധനമെന്നും വിശദീകരണവുമുണ്ട്.
പ്രശ്നങ്ങളെ അടിവരയിടുമ്പോഴും
ഒഴിവുള്ള തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നിര്‍ത്തുന്നത് പ്രാദേശിക ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജീവനക്കാര്‍ക്കുള്ള അപകടസാധ്യതകള്‍ ലഘൂകരിക്കുന്നതിന് കഴിയാതെ വരുന്നുണ്ട്. ആശുപത്രി ഡിസ്ചാര്‍ജുകള്‍ വേഗത്തിലാക്കുന്നതിനോ രോഗിയുടെ പരിചരണ സമയം മെച്ചപ്പെടുത്തുന്നതിനോ ജീവനക്കാരുടെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനോ ഇതു മൂലം സാധിക്കുന്നില്ല.
പരിചരണ സൗകര്യങ്ങള്‍, വെയ്റ്റിംഗ് ലിസ്റ്റ് ആക്ഷന്‍ പ്ലാനുകള്‍ എന്നിവയെയെ റിക്രൂട്ട്‌മെന്റ് നിരോധനം സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിസന്ധി നേരിടുന്ന ആശുപത്രികളും കമ്മ്യൂണിറ്റി സേവനങ്ങളും സെക്ഷന്‍ 38 ഓര്‍ഗനൈസേഷനുകളും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
റിക്രൂട്ട്‌മെന്റ് നിരോധനം തുടരുമെന്ന് തന്നെ സൂചന
ആരോഗ്യ രംഗത്തെ പ്രതിസന്ധികള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ട്് പക്ഷേ റിക്രൂട്ട്‌മെന്റ് നിരോധനം തുടരേണ്ടതിന്റെ ആവശ്യകതയിലാണ് ഊന്നല്‍ നല്‍കുന്നത്. രാജ്യത്തെ അംഗീകൃത 28000 തസ്തികകളില്‍ 75%ത്തിലും നിയമനം നടത്തിയെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 7,400ലധികം തസ്തികകളാണ് ഇനി നികത്താനുള്ളത്.
ആരോഗ്യ സേവനം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി കൊണ്ടുവന്ന 270 വ്യത്യസ്ത സേവന സംരംഭങ്ങളിലായി 776 തസ്തികകള്‍ നേരത്തേ അംഗീകരിച്ചിരുന്നു. ഈ തസ്തികകളുടെ ശമ്പളത്തിന് മാത്രമായി ഏതാണ്ട് 480 മില്യണ്‍ യൂറോ വേണ്ടി വരും. ഈ നിയമനങ്ങള്‍ നടത്തുന്നതിന് ബജറ്റ് വിഹിതം അപര്യാപ്തമാണ്. അതിനാല്‍ നിയമന നിരോധനം തുടരേണ്ടി വരുമെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us