/sathyam/media/media_files/b2rHuzPTXIKx78setwH1.jpg)
ഡബ്ലിന്‍ : ഡബ്ലിനില്‍ നിന്നും ബെല്‍ഫാസ്റ്റിലേയ്ക്ക് ഓരോ മണിക്കൂറും ഇടവിട്ട് ട്രയിന്‍ സര്‍വ്വീസ് വരുന്നു. 800 മില്യണ്‍ യൂറോയുടെ എന്‍ ഐ ഷെയര്‍ഡ് ഐലന്‍ഡ് ഫണ്ടിംഗ് പാക്കേജിന്റെ ഭാഗമായാണിത്.
12.5 മില്യണ്‍ യൂറോയാണ് ബെല്‍ഫാസ്റ്റ്/ഡബ്ലിന്‍ ട്രയിന്‍ സര്‍വീസിനായി നീക്കിവെച്ചിട്ടുള്ളത്. ദ്വീപിന്റെ സമഗ്രവികസനം ലക്ഷ്യമിടുന്ന അഡാര്‍ പാക്കേജ് ഇന്നലെയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ലൂത്തിലെ കൂലി പെനിന്‍സുലയെ ഡൗണിലെ മോര്‍ണ്‍ പര്‍വതനിരകളുമായി ബന്ധിപ്പിക്കുന്ന വാട്ടര്‍ ബ്രിഡ്ജിനും ധനസഹായം ലഭിക്കും.
എ 5 റോഡിന്റെ നവീകരണത്തിന് 600 മില്യണ്‍ യൂറോയും വെസ്റ്റ് ബെല്‍ഫാസ്റ്റിലെ കെയ്‌സ്‌മെന്റ് പാര്‍ക്കിലെ ജി എ എ സ്റ്റേഡിയത്തിന്റെ റി ഡെവലപ്മെന്റിനായി 50 മില്യണ്‍ യൂറോയും ഈ പായ്ക്കേജിലുള്‍പ്പെട്ടിട്ടുണ്ട്. യൂറോ 2028 ഫുട്ബോള്‍ ടൂര്‍ണമെന്റ് മത്സരങ്ങള്‍ നടക്കുമെന്ന് കരുതുന്ന സ്റേറഡിയമാണിത്.
കെസ്‌മെന്റ് പാര്‍ക്കിന്റെ നവീകരണം പൂര്‍ത്തിയാകുമ്പോള്‍ 34,578 കാണികളെ ഉള്‍ക്കൊള്ളാനാകുമെന്നാണ് കരുതുന്നത്. 2028 ലെ യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനായി നീക്കിവച്ചിരിക്കുന്ന 10 ആതിഥേയ വേദികളില്‍ ഒന്ന് കൂടിയാണിത്.
പാര്‍ക്കിന്റെ നവീകരണത്തിന് 2013ലാണ് ആസൂത്രണ അനുമതി ലഭിച്ചത് അന്ന് സ്റ്റേഡിയം ഉപയോഗശൂന്യമായിരുന്നു. 2017ല്‍ ഒരു പുതിയ അനുമതി കിട്ടിയെങ്കിലും പ്രാവര്‍ത്തികമായില്ല. 2022ല്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് ജി എ എ പ്രഖ്യാപിച്ചെങ്കിലും അതുമുണ്ടായില്ല.
കൂട്ട അപകടങ്ങള്‍ തുടര്‍ക്കഥയായിരുന്ന എ 5നവീകരിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.വികസന പാക്കേജിനെ ഡി യു പി നേതാവ് ജെഫ്രി ഡൊണാള്‍ഡ്‌സണ്‍ സ്വാഗതം ചെയ്തു. എന്നിരുന്നാലും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം യു കെ സര്‍ക്കാരില്‍ നിന്ന് ലഭിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എ 5 നവീകരണത്തെ പ്രമുഖ കാമ്പെയ്ന്‍ ഗ്രൂപ്പായ ഇഫ്ഈസ് ഇനഫ് ചെയര്‍ നിയാല്‍ മക്കെന്ന പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us