Advertisment

ഡബ്ലിനില്‍ ഡ്രൈവിംഗ് ടെസ്റ്റിനായി കാത്തിരിക്കുന്നത് ആയിരങ്ങള്‍

New Update
bfejhfbweuhfue

ഡബ്ലിന്‍ : ഡബ്ലിനില്‍മുപ്പതിനായിരത്തോളം അപേക്ഷകര്‍ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുന്നതായി റോഡ് സുരക്ഷാ അതോറിറ്റിയുടെ വെളിപ്പെടുത്തല്‍.മാര്‍ച്ച് അവസാനം വരെ ഡബ്ലിന്‍ മേഖലയിലെ എട്ട് ടെസ്റ്റ് സെന്ററുകളിലായി 21,533 പേര്‍ ഡ്രൈവിംഗ് ടെസ്റ്റിന് കാത്തിരിക്കുകയാണെന്ന് ആര്‍ എസ് എ നല്‍കിയ വിവരാവകാശ മറുപടിയില്‍ പറയുന്നു.7,971 പേരുടെ ടെസ്റ്റ് തീയതി ഷെഡ്യൂള്‍ ചെയ്തിരുന്നുവെങ്കിലും നടക്കാതെയും പോയെന്നും ഇത് വ്യക്തമാക്കുന്നു.

Advertisment

കൂടുതല്‍ അപേക്ഷകര്‍ താലയില്‍ ;കുറവ് ചാള്‍സ് ടൗണില്‍

താല, ഡണ്‍ലേരി, ഡിന്‍സ്ഗ്രേഞ്ച്,ഫിംഗ്ലസ് എന്നിവയാണ് ഡബ്ലിനിലെ ഏറ്റവും തിരക്കേറിയ ടെസ്റ്റ് സെന്ററുകള്‍ .താലയില്‍, 7,519 പേരാണ് ടെസ്റ്റ് ബുക്ക് ചെയത് തീയതിക്ക് കാത്തിരുന്നത്.ടെസ്റ്റ് തീയതിയില്‍ 2,012 പേര്‍ കൂടുതലായെത്തിയിരുന്നു. ആദ്യ മൂന്ന് മാസങ്ങളിലായി 5,425 ഡ്രൈവിംഗ് ടെസ്റ്റുകളാണ് ഇവിടെ നടത്തിയത്.

തിരക്കില്‍ രണ്ടാം സ്ഥാനം ഡണ്‍ലേരി/ ഡിന്‍സ്ഗ്രേഞ്ച് സെന്ററുകള്‍ക്കാണ്.4,472 പേര്‍ ഇവിടെ ടെസ്റ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്നു.1,258 ടെസ്റ്റുകളാണ് മാര്‍ച്ചില്‍ മാത്രം ഷെഡ്യൂള്‍ ചെയ്തത്. ഈ വര്‍ഷം ഇതുവരെ 2,987 ടെസ്റ്റുകള്‍ നടത്തി.

ഫിംഗ്‌ളസില്‍ 2,768 ലേണേഴ്സ് ലൈസന്‍സുടമകളാണ് ടെസ്റ്റ് തീയതിക്കായി കാത്തിരിക്കുന്നത്.1,405 ആളുകള്‍ ഷെഡ്യൂള്‍ ചെയ്ത തീയതിക്കായും കാത്തിരിക്കുന്നു.3,926 ടെസ്റ്റുകള്‍ ഇതുവരെ ഇവിടെ നടത്തി.

ചാള്‍സ്ടൗണാണ് കഴിഞ്ഞ മാസം ഏറ്റവും കുറവ് ആളുകള്‍ ടെസ്റ്റിന് കാത്തിരിക്കുന്ന സെന്റര്‍.575 പേരാണ് ഇവിടെ ടെസ്റ്റ് തീയതിക്കുന്നത്.618 പഠിതാക്കളുമായി മുല്‍ഹുദ്ദാര്‍ട്ട് മേപ്പിള്‍ ഹൗസാണ് ഈ ഗണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.

ലേണേഴ്സ് അപേക്ഷകളില്‍ വന്‍ വര്‍ദ്ധനവ്

ലേണര്‍ പെര്‍മിറ്റുകളിലെ വര്‍ദ്ധനവാണ് കാലതാമസമുണ്ടാക്കുന്നതിന്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2019 മുതല്‍ ഏകദേശം ലേണേഴ്സ് അപേക്ഷകളില്‍ 30 ശതമാനം വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഡ്രൈവിംഗ് ടെസ്റ്റിന് ആവശ്യക്കാരേറെയാണ്.2021ലാണ് ഈ കണക്ക് റെക്കോര്‍ഡിട്ടിരുന്നു. ഇതും മറികടന്ന 2022ലെ അപേക്ഷകളുടെ എണ്ണം 28 ശതമാനം കൂടി.

പാന്‍ഡെമിക്കിന് ശേഷം അഡ്വാന്‍സ്ഡ് ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ എണ്ണവും വര്‍ദ്ധിപ്പിച്ചിരുന്നു. ഇതും ഡ്രൈവിംഗ് ടെസ്റ്റിന് യോഗ്യത നേടുന്ന പഠിതാക്കളുടെ എണ്ണം കൂട്ടുന്നതിന് കാരണമായി.

ഒരാള്‍ ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്ക് ശേഷം ഇവര്‍ക്ക് വീണ്ടും അവസരം ലഭിക്കും.കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ എസ് എ പറഞ്ഞു.

driving-test-delay
Advertisment