അയർലണ്ടിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്ത് സെന്റ് പാട്രിക്സ് ഡേ പരേഡുകൾ

New Update
 Ftyhjuctu

തിങ്കളാഴ്ച്ച ഡബ്ലിനില്‍ നടന്ന സെന്റ് പാട്രിക്‌സ് ഡേ പരേഡില്‍ പങ്കെടുത്ത് ആയിരങ്ങള്‍. അയര്‍ലണ്ടിന്റെ ദേശീയാഘോഷമായ സെന്റ് പാട്രിക്‌സ് ഡേയില്‍ ഡബ്ലിന് പുറമെ രാജ്യത്തെ വിവിധ നഗരങ്ങളിലും വര്‍ണ്ണാഭമായ പരേഡുകള്‍ നടന്നു.

Advertisment

ഡബ്ലിന്‍ നഗരത്തില്‍ നടന്ന പരേഡ് വീക്ഷിക്കാനായി ഏകദേശം അഞ്ച് ലക്ഷത്തോളം പേരാണ് തടിച്ചുകൂടിയത്. ഉച്ചയ്ക്ക് 12 മണിയോടെ പറണേൽ സ്‌ക്വാർ -ല്‍ നിന്നാരംഭിച്ച പരേഡിന് ഇത്തവണത്തെ ഗ്രാന്‍ഡ് മാര്‍ഷലായ നടി വിക്ടോറിയ സ്മുറഫിറ്റ് ആണ് നേതൃത്വം നല്‍കിയത്. പ്രസിഡന്റ് മൈക്കല്‍ ഡി. ഹിഗ്ഗിന്‍സ്, അദ്ദേഹത്തിന്റെ ഭാര്യ സബീന എന്നിവരും പരേഡില്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് പദവിയില്‍ അദ്ദേഹത്തിന്റെ അവസാന സെന്റ് പാട്രിക്‌സ് ഡേ പരേഡായിരുന്നു ഇന്നലത്തേത്. നവംബറിലാണ് ഹിഗ്ഗിന്‍സ് സ്ഥാനമൊഴിയുക. ‘അഡ്വന്ർസ്’ എന്ന തീമില്‍ ഒരുങ്ങിയ പരേഡില്‍ 4,000-ലധികം സ്ട്രീറ്റ് പെര്‍ഫോമര്‍മാരും, പരേഡ് കമ്പനികളും, ബാന്‍ഡുകളുമാണ് പങ്കെടുത്തത്.

അഭ്യാസപ്രകടനങ്ങള്‍ക്ക് പുറമെ വിവിധ കലാരൂപങ്ങള്‍, ഭീമാകാര രൂപങ്ങള്‍ എന്നിവയെല്ലാം പരേഡിന് മാറ്റേകി.

ഡബ്ലിന് പുറമെ കോര്‍ക്ക്, ഗോള്‍വേ, കില്‍ക്കെന്നി, ബ്രേ, രാത്ഡറും, വാട്ടര്‍ഫോര്‍ഡ്, ബെല്‍ഫാസ്റ്റ് മുതലായ നഗരങ്ങളിലും വമ്പന്‍ പരേഡുകളാണ് അരങ്ങേറിയത്. കോര്‍ക്കില്‍ 3,000 പേരും, കില്‍ക്കെന്നിയില്‍ 1,500 പേരുമാണ് പരേഡില്‍ അണിനിരന്നത്.

Advertisment