New Update
/sathyam/media/media_files/2025/10/18/cfcc-2025-10-18-02-49-05.jpg)
ഡബ്ലിനില്‍ രേഖകളില്ലാതെ കൈവശം വച്ച 300,000-ലേറെ യൂറോയുമായി രണ്ട് സ്ത്രീകളും ഒരു പുരുഷനും അറസ്റ്റില്‍. സംഘടിത കുറ്റവാളി സംഘങ്ങളെ ലക്ഷ്യമിട്ട് ബുധനാഴ്ച ഡബ്ലിൻ മെട്രോപൊളിട്ടൻ റീജിയൻ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് നടപടി.
Advertisment
ഓപ്പറേഷന്റെ ഭാഗമായി ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിലെ നിരവധി വീടുകള്‍ പരിശോധിച്ചു. ഒരു വീട്ടില്‍ നിന്നും 35,000 യൂറോയും, മറ്റൊരു വീട്ടില്‍ നിന്നും 266,00 യൂറോയുമാണ് രേഖകളില്ലാതെ കണ്ടെത്തിയത്.
40-ലേറെ പ്രായമുള്ള ഒരു പുരുഷനും, 30-ലേറെ പ്രായമുള്ള ഒരു സ്ത്രീയും, 60-ലേറെ പ്രായമുള്ള മറ്റൊരു സ്ത്രീയുമാണ് അറസ്റ്റിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കി.