തുല്ലാമോറിലെ ഫാർമസിയിൽ വ്യാജ തോക്ക് കാട്ടി കൊള്ള: ചെറുപ്പക്കാരൻ പിടിയിൽ

New Update
bbbgy6777777777777777

കോ ഓഫാലിയിലുള്ള തുല്ലാമോറിലെ ഫാര്‍മസിയില്‍ ആയുധവുമായെത്തി കൊള്ള നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. ബുധനാഴ്ച വൈകിട്ട് 4 മണിയോടെയാണ് തോക്ക് എന്ന് തോന്നിപ്പിക്കുന്ന ഒരു ആയുധവുമായി കടയിലെത്തിയ മുഖംമൂടിധാരി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവും, ചില മെഡിക്കല്‍ ഉപകരണങ്ങളുമായി രക്ഷപ്പെട്ടത്.

Advertisment

ഏതാനും സമയത്തിനുള്ളില്‍ തന്നെ പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ഒരു ഗാര്‍ഡ ഉദ്യോഗസ്ഥന്‍ 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഫാര്‍മസിയില്‍ നിന്നും കവര്‍ന്ന സാധനങ്ങളും, ഒരു വ്യാജ തോക്കും കണ്ടെടുക്കുകയും ചെയ്തു.

Advertisment