നിര്‍മ്മാണത്തില്‍ അപകാതകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അയര്‍ലണ്ടില്‍ 60,000-ലധികം എയര്‍ ഫ്രയറുകള്‍ തിരിച്ചെടുക്കുന്നു. ടോവർ എയർ ഫ്രൈർസിന്റെ ചില മോഡലുകളാണ് അമിതമായി ചൂടാകുന്നതായി കണ്ടെത്തിയതോടെ തിരിച്ചെടുക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിവിധ കടകളില്‍ നിന്നായി വിറ്റഴിച്ച ഇവ ഉപയോഗിക്കരുതെന്ന് ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അമിതമായി ചൂടാകുന്നത് മൂലം ഈ എയര്‍ ഫ്രയറുകള്‍ക്ക് തീപിടിക്കാന്‍ സാധ്യതയുണ്ട്. ബാധിക്കപ്പെട്ടിരിക്കുന്ന മോഡലുകള്‍ ഇവയാണ്:
ടി17023 ടോവർ 2.2ലിറ്റർ മാന്വൽ എയർ ഫ്രയർ
ടി 17061ബിഎൽകെ ടോവർ 4ലിറ്റർ ഡിജിറ്റൽ എയർ ഫ്രയർ
ടി 17087 ടോവർ 2ലിറ്റർ കമ്പക്ട് മാന്വൽ എയർ ഫ്രയർ
ടി 17129L വോർസ് 8ലിറ്റർ ഡുഅൽ ബാസ്കറ്റ് എയർ ഫ്രയർ
യുകെയില്‍ ഈ മോഡലുകള്‍ തീപിടിക്കുന്നത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അയര്‍ലണ്ടില്‍ ഇതുവരെ അത്തരം സംഭവങ്ങളുണ്ടായിട്ടില്ലെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് നടപടി. ഉപഭോക്താക്കള്‍ എയര്‍ ഫ്രയറിന്റെ അടിഭാഗം പരിശോധിച്ചാല്‍ മോഡല്‍ നമ്പര്‍ വ്യക്തമാകുന്നതാണ്. 2020-നും 2024-നും ഇടയില്‍ നിര്‍മ്മിച്ച മോഡലുകളാണിവ.
ബാധിക്കപ്പെട്ട മോഡലുകള്‍ തിരിച്ച് നല്‍കുന്നതിനും ബാക്കി നടപടികള്‍ക്കുമായി ടോവറിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, towerproduct@customersvc.co.uk എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
നിങ്ങള്‍ വാങ്ങിയ എന്തെങ്കിലും ഉല്‍പ്പന്നത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെങ്കില്‍ 01 402 5555 (9എ എം ടു 6പിഎം, മൺഡേ ടു ഫ്രൈഡേ) എന്ന നമ്പറിലോ email ask@ccpc.ie എന്ന ഇമെയില്‍ വിലാസത്തിലോ അയര്‍ലണ്ടിലെ കോമ്പറ്റിഷൻ ആൻഡ് കൺസുമർ പ്രൊട്ടക്ഷൻ കമ്മീഷൻ (സി സി പി സി)-നെ ബന്ധപ്പെടാം.