/sathyam/media/media_files/2025/11/18/v-2025-11-18-04-17-52.jpg)
ലൂത്ത്: ലൂത്തിലെ ഡണ്ടാല്‍ക്കിലുണ്ടായ വാഹനാപകടത്തില്‍ സുഹൃത്തുക്കളായ അഞ്ച് യുവ സുഹൃത്തുക്കള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇവരുടെ നില ഗുരുതരമല്ല.ഗിബ്‌സ്ടൗണിലെ ആര്‍ഡീ റോഡില്‍ കഴിഞ്ഞ രാത്രി 9 മണിക്കാണ് അപകടം.ഇവര്‍ സഞ്ചരിച്ച ഫോക്‌സ്വാഗണ്‍ ഗോള്‍ഫ് കാര്‍ ടൊയോട്ട ലാന്‍ഡ് ക്രൂയിസറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ദമ്പതികള്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളുടെ സംഘമാണ് അപകടത്തിനിരയായത്. ടൊയോട്ട ലാന്‍ഡ് ക്രൂയിസറില്‍ ഉണ്ടായിരുന്ന രണ്ട് പേരെയും ദ്രോഗെഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വേള്‍ഡ് ഡേ ഓഫ് റിമംബറന്‍സ് ഫോര്‍ റോഡ് ട്രാഫിക് വിക്ടിംസ് ദിനത്തിലാണ് ഈ അപകടം.
മൊണാഗനിലെ കാരിക്മാക്രോസിലെ ക്ലോ മക്ഗീ(23) മീത്തിലെ ഡ്രംകോണ്‍റാത്തിലെ അലന്‍ മക്ലസ്‌കി (23) ,; ലൂത്തിലെ ആര്‍ഡീയിലെ ഡിലന്‍ കമ്മിന്‍സ്(23), മൊണാഗനിലെ കാരിക്മാക്രോസിലെ ഷേ ഡഫി (21); സ്‌കോട്ട്‌ലന്‍ഡിലെ ലാനാര്‍ക്ക്‌ഷെയറിലെ ക്ലോ ഹിപ്‌സണ്‍(21) എന്നിവരാണ് മരിച്ചത്. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 20കാരന്‍ നിസ്സാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇയാളെ ദ്രോഗെഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ എല്ലാവരും സുഹൃത്തുക്കളായിരുന്നു .വാരാന്ത്യത്തില്‍ ഡണ്ടാല്‍ക്ക് ഭാഗത്തേയ്ക്ക് സോഷ്യലൈസിംഗിനായി പോകവെയാണ് അപകടമുണ്ടായത്. ലാന്‍ഡ് ക്രൂസറില് ഉണ്ടായിരുന്ന രണ്ടുപേര്‍ക്കും കാര്യമായ പരിക്കുകളില്ല.
സ്റ്റേറ്റ് പാത്തോളജിസ്റ്റ് ലിന്‍ഡ മുള്ളിഗന്റെ നേതൃത്വത്തില്‍ ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം വൈകുന്നേരത്തോടെ രണ്ട് വാഹനങ്ങളും സംഭവസ്ഥലത്ത് നിന്ന് മാറ്റി.
മരിച്ച അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ ദ്രോഗെഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.ഗാര്‍ഡ ഫോറന്‍സിക് കൊളിഷന്‍ ഇന്‍വെസ്റ്റിഗേറ്റേഴ്സും ഡിവിഷണല്‍ സീന്‍സ് ഓഫ് ക്രൈം യൂണിറ്റും സ്ഥലം പരിശോധിച്ചു.ഗാര്‍ഡാ പരിശോധനകളുടെയും അന്വേഷണത്തിന്റെയും ഭാഗമായി പ്രാദേശിക ഗതാഗത ക്രമീകരണങ്ങളേര്‍പ്പെടുത്തിയിരുന്നു.
ഈ അപകടത്തോടെ ഈ വര്‍ഷം ഐറിഷ് റോഡില്‍ മരിച്ചവരുടെ എണ്ണം 157 ആയി.2024ല്‍ റോഡുകളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. റോഡില്‍ എല്ലാവരും കര്‍ശനമായ ജാഗ്രത പാലിക്കണമെന്ന് ആന്‍ ഗാര്‍ഡ ഷിക്കോണ അഭ്യര്‍ത്ഥിച്ചു.ഈ അപകടം നേരില്‍ക്കണ്ടവരോ ഡാഷ്‌കാം ദൃശ്യങ്ങള്‍ കൈവശമുള്ളവരോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. രാത്രി 8.30നും 9.15നുമിടയിലാണ് അപകടം. ഡണ്ടോല്‍ക്ക് ഗാര്‍ഡ ഡിസ്ട്രിക്റ്റിലെ ഗിബ്സ്ടൗണടുത്തുള്ള അപകടസ്ഥലം ഇന്നലെ രാത്രിയോളം അടച്ചിടുകയായിരുന്നു. ഗാര്‍ഡ ഫോറന്‍സിക് സംഘം ഇന്ന് വീണ്ടും തെളിവെടുപ്പ് തുടരുന്നുണ്ട്. അപകടത്തില്‍പെട്ട രണ്ട് വാഹനങ്ങളും സ്ഥലത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം പരിശോധനകള്‍ അടുത്ത ദിവസങ്ങളില്‍ പൂര്‍ത്തിയാകുമെന്ന് വിവരമുണ്ട്.
ഡണ്ടാല്‍ക്ക് ഫയര്‍ ബ്രിഗേഡ്, എച്ച്എസ്ഇ പാരാമെഡിക്സ്, ദ്രോഗെഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്സ് ആശുപത്രിയിലെ ജീവനക്കാര്‍ എന്നിവരാണ് എമര്‍ജെന്‍സി സര്‍വ്വീസ് ടീമിലുണ്ടായിരുന്നത്.ലോക്കല്‍ കൊറോണേഴ്സ് ഓഫീസിനെയും വിവരം അറിയിച്ചതായി ഗാര്‍ഡ പറഞ്ഞു.ഏതുനിമിഷവും റോഡില്‍ എന്തും സംഭവിക്കാമെന്നതിന്റെ സൂചനയാണ് ഈ അപകടമെന്ന് ഗാര്‍ഡ സൂപ്രണ്ട് ലിയാം ഗെറാട്ടി പറഞ്ഞു.ഡണ്ടാല്‍ക്ക് ഗാര്‍ഡ സ്റ്റേഷനില്‍ ഇന്‍സിഡന്റ് റൂം സ്ഥാപിച്ചിട്ടുണ്ട്.സീനിയര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണവും ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us