ഡബ്ലിനിൽ ട്രക്കിന് തീപിടിച്ചു

New Update
Vvbbh

കൗണ്ടി ഡബ്ലിനിലെ ലൂക്കനില്‍ ട്രക്കിന് തീപിടിച്ചു. ബുധനാഴ്ച രാവിലെയാണ് ബ്‌റൂക്വാലിന് സമീപം ട്രക്കിന് തീപിടിച്ചത്. ട്രക്കില്‍ എയറോസോള്‍ കാനുകള്‍, വസ്ത്രങ്ങള്‍, ഇന്ധനങ്ങള്‍ എന്നിവ ഉണ്ടായിരുന്നത് തീ ആളിപ്പടരാന്‍ കാരണമായി. തീപിടിത്തത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Advertisment

ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം ഭാഗ്യവശാല്‍ സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തീപിടിത്തത്തില്‍ പ്രദേശത്തെ റോഡിന് കേടുപാടുകള്‍ ഉണ്ടായതായും, വരും ദിവസങ്ങളില്‍ അവ പരിഹരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

Advertisment