പോർട്ട്‌ലൻഡിൽ ട്രംപിന് തിരിച്ചടി: നാഷനൽ ഗാർഡ് വിന്യാസം ഫെഡറൽ കോടതി തടഞ്ഞു

New Update
1ccc

പോർട്ട്‌ലൻഡ് : ഓറിഗൻ സംസ്ഥാനത്തെ പോർട്ട്‌ലൻഡ് നഗരത്തിൽ നാഷനൽ ഗാർഡിനെ വിന്യസിക്കാനുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ നീക്കം ഫെഡറൽ കോടതി താൽക്കാലികമായി തടഞ്ഞു. സംസ്ഥാന സർക്കാരും നഗരസഭയും സംയുക്തമായി നൽകിയ ഹർജിയിൽ, യുഎസ് ജില്ലാ ജഡ്ജി കരിൻ ഇമ്മർഗട്ടാണ് ഈ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിഷേധങ്ങൾ നടക്കുന്നതോ ഉണ്ടാകാൻ സാധ്യതയുള്ളതോ ആയ സ്ഥലങ്ങളിൽ ഫെഡറൽ സ്വത്തുക്കൾ സംരക്ഷിക്കുന്നതിനായി ഓറിഗനിലെ നാഷനൽ ഗാർഡിലെ 200 അംഗങ്ങളെ 60 ദിവസത്തേക്ക് ഫെഡറൽ നിയന്ത്രണത്തിലാക്കാനായിരുന്നു പ്രതിരോധ വകുപ്പ് നീക്കം നടത്തിയത്. 

Advertisment

നഗരത്തെ ‘യുദ്ധത്തിൽ തകർന്നത്’ (വാർ-ടോൺ) എന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം വന്നത്. എന്നാൽ, ട്രംപിന്റെ ഈ വിശേഷണം പരിഹാസ്യമാണെന്ന് ഓറിഗൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. നഗരത്തിലെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് കെട്ടിടത്തിന് സമീപം രാത്രികളിൽ പ്രതിഷേധങ്ങൾ നടക്കാറുണ്ടെങ്കിലും, വിന്യാസം പ്രഖ്യാപിക്കും മുൻപ് സമീപ ആഴ്ചകളിൽ ഇത് സാധാരണയായി ചെറിയ തോതിൽ മാത്രമാണ് നടത്തിരുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. കോടതിയുടെ ഈ നടപടി ട്രംപ് ഭരണകൂടത്തിന് നിയമപരമായ തിരിച്ചടിയായി കണക്കാക്കപ്പെടുന്നു.

Advertisment