/sathyam/media/media_files/zsKOuS3SzMeDLSEUY1Bd.jpg)
അങ്കാറ : സ്വീഡന്റെ നാറ്റോ അംഗത്വത്തിന് തുര്‍ക്കി പാര്‍ലമെന്റിന്റെ അംഗീകാരം.ഒരു വര്‍ഷം നീണ്ട കാലതാമസത്തിന് ശേഷമാണ് തുര്‍ക്കി പാര്‍ലമെന്റ് സ്വീഡന്റെ നാറ്റോ അംഗത്വം അംഗീകരിച്ചത്.ഗ്രാന്‍ഡ് ജനറല്‍ അസംബ്ലി അംഗങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 287പേര്‍ അനുകൂലമായി വോട്ടു ചെയ്തു. 57പേര്‍ എതിര്‍ത്തു.
നാറ്റോയിലെ 32ാമത്തെ അംഗമായാണ് സ്വീഡനെത്തുന്നത്.പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്റെ പിന്തുണ ലഭിച്ചതോടെയാണ് സ്വീഡന് പച്ചക്കൊടി ലഭിച്ചത്. വൈകാതെ ഇതു സംബന്ധിച്ച രേഖയില്‍ റജബ് ത്വയ്യിബ് എര്‍ദോഗന്‍ ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. നാറ്റോയുടെ സമ്പൂര്‍ണ്ണ അംഗത്വത്തിലേക്കുള്ള യാത്രയില്‍ സ്വീഡന്‍ ഒരു ചുവടുകൂടി അടുത്തതായി സ്വീഡിഷ് പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്സണ്‍ പറഞ്ഞു.
നാറ്റോ മേധാവി കെന്‍സ് സ്റ്റോള്‍ട്ടന്‍ബര്‍ഗ് തുര്‍ക്കി പാര്‍ലമെന്റിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ഹംഗറിയോടും ഈ പാത പിന്തുടരാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു. വില്‍നിയസില്‍ നടന്ന ഉച്ചകോടിയില്‍ സ്വീഡനെ നാറ്റോയിലേയ്ക്ക് ക്ഷണിക്കാന്‍ എല്ലാ സഖ്യകക്ഷികളും ധാരണയിലെത്തിയിരുന്നു. സ്വീഡന്റെ അംഗത്വം സഖ്യത്തെ കൂടുതല്‍ ശക്തമാക്കുമെന്നാണ് കരുതുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us