മീത്തിൽ ബസും ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

New Update
H

കോ മീത്തില്‍ ലോറി, ബസ്, കാര്‍ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പുരുഷന്മാര്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ 6.30-ഓടെ ഗോർമൻസ്ടൗണി ലെ R132 റോഡിലായിരുന്നു അപകടം. ലോറിയിലെ ഡ്രൈവറും, ബസിന്റെ ഡ്രൈവറും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.

Advertisment

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാര്‍ ഡ്രൈവറായ സ്ത്രീ, ബ്യൂമോണ്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. കാറിലുണ്ടായിരുന്ന ഒരു കൗമാരക്കാരിയും ഗുരുതര പരിക്കുകളോടെ ടെംപ്ളേ സ്ട്രീറ്റ് ചിൽഡ്രൻ ’സ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ മറ്റ് 10 പേരെ കൂടി പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

ഫോറന്‍സിക് പരിശോധനകള്‍ക്കും മറ്റുമായി അപകടം നടന്ന റോഡ് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായ ആരെങ്കിലുമുണ്ടെങ്കില്‍ ഏതെങ്കിലും ഗാര്‍ഡ സ്‌റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഈ വഴി സഞ്ചരിച്ച വാഹനങ്ങളുടെ ഡാഷ് ക്യാമറയില്‍ സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ഗാര്‍ഡയെ ബന്ധപ്പെടണം:

ആശ്ബോടേൺ ഗാർഡ സ്റ്റേഷൻ – (01) 801 0600

ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111

Advertisment