ലിമറിക്കിലെ ഫ്യോനെസ് പോർട്ടില്‍ നങ്കൂരമിട്ടിരുന്ന കപ്പലില്‍ അപകടം. അപകടത്തെ തുടര്‍ന്ന് രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം.
എണ്ണ, കെമിക്കലുകള്‍ എന്നിവ വഹിക്കുന്ന ബൗ ഹെർക്യൂലിസ് എന്ന കപ്പലിലാണ് അപകടമുണ്ടായത്. നോര്‍വേ ആണ് കപ്പലിന്റെ ഉടമകള്‍. ഐറിഷ് തീരത്ത് എത്തിയ കപ്പലിലെ ലൈഫ് ബോട്ട് പരിശോധിക്കുന്നതിനിടെ ഒരു സിലിണ്ടർ പൊട്ടിത്തെറിക്കുയായിരുന്നു. ഒരാളെ ആംബുലൻസിലും, മറ്റൊരാളെ എയർലിഫ്റ്റ് ചെയ്തുമാണ് ആശുപത്രിയിലെത്തിച്ചത്.
അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നതായി നടത്തിപ്പുകാരായ ശാന്നോൻ ഫോനെസ് പോർട്ട് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. മറ്റ് സുരക്ഷാപ്രശ്‌നങ്ങള്‍ ഇല്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അയർലണ്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ തുറമുഖമാണ് ഫ്യോനെസ് പോർട്ട്.