/sathyam/media/media_files/2025/02/11/l9FzMriDXscdvLcef31k.jpg)
പെടൽസ് അയർലൻഡ്, കഴിഞ്ഞ ജനുവരി 30ന്, മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനത്തിൽ യുദ്ധത്തിനെതിരെ ഡബ്ലിൻ ക്ലായിട്ടൻ ഹോട്ടലിൽ നടത്തിയ സമാധാന സംഗമം വളരെ ശ്രദ്ധ ആകർഷിച്ചു.
അസമത്വം ലോകസമാധാനം, അഹിംസ, തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർമാർ സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു.
മലയാളികളുടെ രണ്ടാം തലമുറയിലെ ആദ്യ ലോക്കൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടോ പേരേപ്പാടൻ, ‘ലോകസമാധാനത്തിന് യുവജനങ്ങളുടെ പങ്ക് ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകസമാധാനത്തെ ആസ്പദമാക്കി പൂജ വിനീത് സ്വാഗത ഗാനം ആലപിച്ചു.
ഡോക്ടർ ഫിലിപ്പ് എംസിഡോണഘ‘ഗാന്ധി ജീവിച്ചിരുന്നെങ്കിൽ എന്തുപറയുമായിരുന്നു’ എന്ന തലക്കെട്ടിൽ നിന്നുകൊണ്ട് ഗാന്ധിയുടെ ഫിലോസഫിയും ഗുഡ് ഫ്രൈഡേ എഗ്രിമെൻ്റ്ൽ തന്റെ പങ്കിനെക്കുറിച്ചും വിശേഷാൽ സമാധാനത്തിന് നോബൽ സമ്മാനം കിട്ടിയ ജോൺ ഹ്യൂമിന് ഗാന്ധി പീസ് അവാർഡ് കിട്ടിയപ്പോൾ ഐറിഷ് അംബാസിഡറായി ഡൽഹിയിൽ സേവനമനുഷ്ഠിക്കുന്ന കാലത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
മൈക്കിൾ ജാക്സന്റെ ‘ഹീൽ ദി വേൾഡ്’ എന്ന ഗാനം ഗ്രേസ് ബെന്നി അതിമനോഹരമായി പാടിയത് പങ്കെടുത്തവരിൽ സംഗീതനുഭൂതി പകർത്തി.
ഡബ്ലിൻ ബിനുവിന്റെ “ഗാന്ധിവധം ” എന്ന പുസ്തകം കവിയത്രി അശ്വതി പ്ലാക്കൽ പ്രകാശനം ചെയ്തു സംസാരിച്ചു. ഡോ. ജസ്ബീർ എം ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫസ്റ് , പുസ്തകം ഏറ്റുവാങ്ങി, പുസ്തകത്തിൻ്റെ കാലികപ്രസക്തിയെക്കുറിച്ച് സംസാരിച്ചു. ഡോ. ദീപക് ക്വീൻസ് യൂണിവേഴ്സിറ്റി ബെൽഫസ്റ് , പുസ്തക പരിചയം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us