വില കുറച്ചുകൊണ്ട് യുദ്ധം: അയർലണ്ടിൽ ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍

New Update
Hzhh

ഡബ്ലിന്‍: പാല്‍ അടക്കമുള്ള പലചരക്ക് സാധനങ്ങളുടെ വില കുറച്ചുകൊണ്ട് സൂപ്പര്‍മാര്‍ക്കറ്റുകളും മറ്റ് വ്യാപാരികളും നടത്തുന്ന മത്സരം ക്ഷീര മേഖലയില്‍ വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു.

Advertisment

പാലിന്റെ വില കുറച്ചതോടെ കര്‍ഷകര്‍ക്ക് നല്‍കുന്ന വിലയും കുറച്ചു.കര്‍ഷകരുടെ ചെറിയൊരു കൂട്ടായ്മയാണ് അയര്‍ലണ്ടിലെ ഫ്രഷ് പാല്‍ നല്‍കുന്നത്.വര്‍ഷത്തില്‍ 365 ദിവസവും പാല്‍ നല്‍കുന്നതിന് കരാറിലും ഇവര്‍ ഒപ്പുവച്ചിട്ടുണ്ട്.ഇതിന് ഉയര്‍ന്ന ഉല്‍പാദനച്ചെലവ് നേരിടുന്നതിന് വിലയേക്കാള്‍ കൂടിയ പ്രീമിയവും കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.

വ്യാപാരികള്‍ പാലിന് വിലകുറയ്ക്കാന്‍ മത്സരിച്ചതോടെ സഹകരണ സ്ഥാപനങ്ങള്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കുന്ന പാല്‍ വിലയും കുറച്ചു. ഇത് ശരിക്കും കര്‍ഷകരെ ദുരിതത്തിലാക്കി.പലരും കരാറില്‍ നിന്നും മാറുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് ഐറിഷ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍ (ഐ എഫ് എ) മുന്നറിയിപ്പ് നല്‍കി.

പ്രധാന പലചരക്ക് വ്യാപാരികള്‍ സമീപ ദിവസങ്ങളില്‍ അവരുടെ പാലുല്‍പ്പന്നങ്ങളുടെ വില കുറച്ച സാഹചര്യത്തിലാണ് അസോസിയേഷന്റെ മുന്നറിയിപ്പ് വന്നത്.പാല്‍ വിലയില്‍ കുറവു വരുന്നത് ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്നതാണ് .എന്നാല്‍ ഇതിന്റെ അനന്തരഫലങ്ങള്‍ വളരെ വലുതാണ്.

ഉയര്‍ന്ന ചെലവുകള്‍ മൂലം ഇതിനകം തന്നെ നിരവധി കര്‍ഷകര്‍ പുതിയ പാല്‍ ഉല്‍പാദനത്തില്‍ നിന്ന് പുറത്തുപോയിട്ടുണ്ടെന്ന് ഐഎഫ്എ പറഞ്ഞു.കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഉല്‍പ്പാദകരുടെ എണ്ണം 34%മായി കുറഞ്ഞു. ഇപ്പോള്‍ ഏകദേശം 1,200 പേര്‍ മാത്രമാണ് ഈ രംഗത്തുള്ളത്.പാല്‍ ഉല്‍പ്പാദകര്‍ കരാറുകളില്‍ ഒപ്പിടുന്നത് നിര്‍ത്തുമോയെന്ന അപകടമുണ്ടെന്ന് ഐഎഫ്എ ലിക്വിഡ് മില്‍ക്ക് ചെയര്‍ ഹെന്റി ഡുന്നെ പറഞ്ഞു.

Advertisment