/sathyam/media/media_files/2026/01/10/x-2026-01-10-03-47-13.jpg)
വാട്ടർഫോർഡ്: വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ (ഡബ്ല്യൂ എം എ) ആഭിമുഖ്യത്തിലുള്ള ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾ ഇന്ന് (ജനുവരി 10 ശനി) നടക്കും. മുള്ളിനാവത്ത് കമ്മ്യൂണിറ്റി സെന്ററിൽ ഉച്ചകഴിഞ്ഞ് 3.30-നാണ് ആഘോഷപരിപാടികൾ ആരംഭിക്കുന്നത്.
​നാടിന്റെ തനിമയും പ്രവാസത്തിന്റെ ആവേശവും ഒത്തുചേരുന്ന വേദിയിൽ അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന മുപ്പതിലധികം കലാപരിപാടികൾ അരങ്ങേറും. കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന പ്രകടനങ്ങൾക്ക് പുറമെ, ആഘോഷങ്ങൾക്ക് ആവേശം പകരാൻ ഡിജെ (ഡി ജെ) സംഗീതവും ഒരുക്കിയിട്ടുണ്ട്.
​അയർലണ്ടിലെ പ്രശസ്തമായ ‘മൂക്കൻസ് കാറ്ററിംഗ്’ ഒരുക്കുന്ന വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടു കൂടി രാത്രി 10-ന് ആഘോഷങ്ങൾ സമാപിക്കും.
വാട്ടർഫോർഡിലെ മുഴുവൻ മലയാളി കുടുംബങ്ങളെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ല്യൂ എം എ കമ്മിറ്റി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us