വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 4ന്

New Update
Ggbbbb

വാട്ടർഫോർഡ് മലയാളി അസോസിയേഷൻറെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി നാലിന് ശനിയാഴ്ച നടത്തപ്പെടുന്നു. വാട്ടർഫോർഡ് ബാലിഗണർ ജി ജി എ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം നാലുമണിക്ക് ആരംഭിക്കുന്ന പരിപാടികൾ രാത്രി പത്തു മണിയോടുകൂടി അവസാനിക്കുന്നതാണ്

Advertisment

അയർലണ്ട് പ്രവാസി മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ ദർശൻറെ ഡിജെ പരിപാടി ആഘോഷങ്ങളുടെ മാറ്റുകൂട്ടും. അസോസിയേഷൻ അംഗങ്ങളായ മുതിർന്നവരുടെയും കുട്ടികളുടെയും മുപ്പതിൽ പരം വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്. നാവിൽ കൊതിയൂറും രുചിക്കൂട്ടുകൾ കൊണ്ട് അയർലണ്ടിലെ പ്രവാസി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഹോളി ഗ്രെയിൽ റസ്റ്റോറന്റിന്റെ ക്രിസ്മസ് ഡിന്നറോടുകൂടി പരിപാടികൾക്ക് സമാപ്തി കുറിക്കുന്നതാണ്.

വാട്ടർഫോർഡിലെ മുഴുവൻ മലയാളികളെയും ക്രിസ്തുമസ് പുതുവത്സരാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഡബ്ല്യൂ എം എ കമ്മിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റേഴ്സുമായി ബന്ധപ്പെടുക. ഷാജു ജോസ് – 0876460316, അനൂപ് ജോൺ – 0872658072,രാഹുൽ രവീന്ദ്രൻ – 0892740770,നീതു ജോൺ – 089434 8305,ഗീതു മനോഷ് – 0894123695

Advertisment