/sathyam/media/media_files/2025/09/18/ffc-2025-09-18-03-58-28.jpg)
ഡബ്ലിന്‍ : ഉയരുന്ന ജീവിതചിലവിന്റെ മറവില്‍ , വില കുറഞ്ഞതും സൗജന്യമായതുമായ ഭക്ഷണവസ്തുക്കള്‍ കുട്ടികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന സ്ഥാപങ്ങള്‍ക്കെതിരെ ഭക്ഷ്യവകുപ്പും, ആരോഗ്യവിദഗ്ദരും രംഗത്തെത്തി
ഡബ്ലിനിലെ ബാലിമണ്‍ സ്റ്റോറിലെ പ്രശസ്തമായ ഐകിയ എന്ന കഫേയിലടക്കം കുട്ടികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷണം നല്‍കുന്നത് തികച്ചും അനാരോഗ്യകരമായ അവസ്ഥയിലാണെന്നാണ് ഐറിഷ ന്യൂട്രീഷന്‍ ആന്‍ഡ് ഡയറക്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആരോപണം. ഐകിയയില്‍ വെറും 95 സെന്റിനാണ് പാസ്തയും ടൊമാറ്റോ സോസും ലഭിക്കുന്നത്. €1.95- യ്ക്ക് വീഗന്‍ നെഗറ്റുകളും നല്‍കുന്നു. ഡബ്ലിന്‍ നഗരത്തിലെ ഹെന്റി സ്ട്രീറ്റിലെ ഡാന്‍സ് സ്റ്റോര്‍സ് കഫെയില്‍ വെറും €2-യ്ക്ക് കുട്ടികള്‍ക്ക് വേണ്ടിയുള്ള ഭക്ഷണം ലഭ്യമാകുന്നു.ഇതില്‍ സോസേജ്, ചിക്കന്‍ നഗറ്റ്‌സ് അല്ലെങ്കില്‍ പിസ്താ ചിപ്‌സ്, പീസ് ,സ്വീറ്റ് കോണ്‍ കൂടാതെ ജ്യൂസ് ബോക്‌സും ഉള്‍പ്പെടുന്നു.
2022ല്‍ ആദ്യമായി ആരംഭിച്ച ‘കിഡ്‌സ് ഈറ്റ് ഫ്രീ ട്യൂസ്ഡേ’ പദ്ധതി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജനപ്രിയത വളരെ വര്‍ധിച്ചുവന്ന ഫാസ്റ്റ് ഫുഡ് ചെയിന്‍ എഡി റോക്കറ്റ്‌സ് പറഞ്ഞു. ഓരോ മുതിര്‍ന്നവരും ഒരു ഭക്ഷണപ്പൊതി വാങ്ങുമ്പോള്‍ കുട്ടിക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന തങ്ങളുടെ ഓഫര്‍ കുടുംബങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ട മാറിയെന്നും അവര്‍ വ്യക്തമാക്കി.
കുട്ടികള്‍ക്ക് ആവശ്യമുള്ള ഭക്ഷണങ്ങളാണ് കുട്ടികളുടെ മെനുവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് എഡി റോക്കറ്റ് പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ട കൃത്യമായ അളവുകളും ബാലന്‍സ്ഡ് ഡ്രിങ്ക്‌സ് ഓപ്ഷനുകളും കൂടാതെ ഫ്രൈസിന് പകരം മാഷ് പൊട്ടെറ്റോ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഉണ്ടെന്ന് അവര്‍ വ്യക്തമാക്കി.
കഫേകളിലും റസ്റ്റോറന്റ്കളിലും കുട്ടികളുടെ ഭക്ഷണങ്ങളില്‍ സാധാരണയായി കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാവുന്ന എന്നാല്‍ കൊഴുപ്പ്, ഉപ്പ്, പഞ്ചസാര എന്നിവ കൂടുതലുള്ള വിഭവങ്ങളാണ് ഉള്‍പ്പെടാറുള്ളത് എന്ന് ഐറിഷ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറക്റ്റിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വക്താവും രജിസ്റ്റര്‍ ഡയറ്റെഷനുമായ സാന്ദ്ര വില്‍കിന്‍സണ്‍ പറഞ്ഞു. കുട്ടികളെ ട്രീറ്റിന് പുറത്തുകൊണ്ടുപോകുമ്പോള്‍ ഭക്ഷണത്തിന്റെ പോഷകഘടന പ്രശ്‌നമില്ലെന്നും കാരണം അധികം സമയവും മാതാപിതാക്കള്‍ വീട്ടില്‍.നല്ല ഭക്ഷണക്രമം പാലിച്ചാണ് കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നത് എന്നും വില്‍കിന്‍സണ്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ സോസേജ് , ചിപ്‌സ് പോലുള്ള ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത് വഴി അവരുടെ ഭക്ഷണശീലങ്ങളെ അത് ബാധിക്കുമെന്ന് വില്‍കിന്‍സണ്‍ പറഞ്ഞു.
ജീവിക്കാനുള്ള ചെലവുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നല്‍കേണ്ടി വരുന്ന ശീലത്തിലേയ്ക്ക് ഇത് വഴി തെളിക്കുമെന്ന് വില്‍കിന്‍സണ്‍ കൂട്ടിച്ചേര്‍ത്തു.
900 കലോറി ഭക്ഷണം
ഡബ്ലിനിലെ 84 റസ്റ്റോറന്റുകളില്‍ ലഭ്യമായ കുട്ടികളുടെ ഭക്ഷണങ്ങളെക്കുറിച്ച് അയര്‍ലണ്ടിലെ ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് (FSAI) നടത്തിയ പുതിയ പഠനം ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് പുറത്തുവിടുന്നത്. ചിക്കന്‍ നഗറ്റ്‌സ്-ചിപ്‌സ് മീല്‍ ശരാശരി 900 കാലറികള്‍ ഉള്‍ക്കൊള്ളുന്നുവന്ന് കണ്ടെത്തി. ഇത് മൂന്നു വയസ്സുള്ള ഒരു കുട്ടിക്ക് ദിവസേന ശുപാര്‍ശ ചെയ്യുന്ന കലോറിയുടെ മൂന്നിലൊന്ന് ഭാഗത്തില്‍ അധികവും 12 വയസ്സുള്ള ഒരു കുട്ടിക്ക് ശുപാര്‍ശ ചെയ്യുന്നതിന്റെ 40% അധികവും ആണെന്ന് ഗവേഷണക്കാര്‍ കണ്ടെത്തി.
പഠനത്തില്‍ അന്താരാഷ്ട്ര ഫാസ്റ്റ് ഫുഡ് ശൃംഖലകളും കഫെകളും പെട്രോള്‍ പമ്പുകളിലെ ഭക്ഷണശാലകളും ഉള്‍പ്പെടുത്തിയിരുന്നില്ല. ഹോട്ടല്‍ റസ്റ്റോറന്റുകളും പബ്ബുകളും ടേക്ക്അവേകള്‍ എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. റസ്റ്റോറന്റ് കളിലെ പോര്‍ഷന്‍ സൈസ് കഫേ കളിലേതിനേക്കാള്‍ കൂടുതല്‍ ആകുന്നു എന്ന് പഠനം ചൂണ്ടിക്കാട്ടി. കുട്ടികളുടെ ചിക്കന്‍ നഗറ്റ്‌സ്-ചിപ്‌സ് മീലുകളില്‍ ശരാശരി രണ്ട് ഗ്രാം ഉപ്പ് ഉണ്ടെന്ന് കണ്ടെത്തി. ഇത് മൂന്നുവയസ്സുകാരനും ശുപാര്‍ശ ചെയ്യുന്ന ദിനപരിധിയാണ്. എന്നാല്‍ സോസേജ്-ചിപ്‌സ് മീലുകളില്‍ 4.6 ഗ്രാം ഉപ്പ് വരെ കണ്ടെത്തി.ഇത് ആറ് വയസ്സുകാരന്റെ ദിനപരിധിയേക്കാള്‍ 150 ശതമാനം കൂടുതലാണ്. ബര്‍ഗര്‍-ചിപ്‌സ് അല്ലെങ്കില്‍ ചിക്കന്‍ കറി മീലുകളില്‍ ശരാശരി ആയിരം കലോറികള്‍ അധികം ആയിരുന്നു. എന്നാല്‍ പാസ്തയും സോസും അടങ്ങിയ മീലുകള്‍ 500 കലോറികളില്‍ താഴെ മാത്രമാണെന്ന് കണ്ടെത്തി. ഇവയിലെ ഉപ്പിന്റെ അളവ് ശരാശരി 2.5 ഗ്രാം കവിഞ്ഞിരുന്നു.
കുട്ടികള്‍ക്കായുള്ള ഭക്ഷണത്തിന്റെ പോര്‍ഷന്‍ സൈസ് കുറയ്ക്കാനും ചെറിയ കുട്ടികള്‍ക്കായി എക്‌സ്ട്രാ സ്മാള്‍ പോര്‍ഷനുകള്‍ നല്‍കുവാനും എഫ് എസ് എ ഐ ഭക്ഷ്യ വ്യവസായത്തോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.. കൂടാതെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കുറഞ്ഞ വിലക്ക് ഡീഫോള്‍ട്ട് ഓപ്ഷനായി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. റസ്റ്റോറന്റ് ഉടമകളും മാനേജര്‍ മാരുമായുള്ള സര്‍വ്വേയില്‍ കുട്ടികള്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ ഭക്ഷണം ചിക്കന്‍ നഗറ്റ്‌സും-ചിപ്‌സുമാണെന്ന് വ്യക്തമായി. പത്തില്‍ ഒമ്പത് റസ്റ്റോറന്റുകളിലും ചിപ്‌സ് സ്ഥിരമായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവയില്‍ ഭൂരിഭാഗവും ഡീപ് ഫ്രൈഡ് ആണ് എന്നും തെളിഞ്ഞു.
ഫ്രെയ്ഡ് ഭക്ഷണം ഇല്ലാത്തപ്പോള്‍ കുട്ടികളുടെ മീലുകളില്‍ കലോറി ,പഞ്ചസാര എന്നിവ കൂടുതലായിരിക്കും. ഉദാഹരണത്തിന് മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സറിന്റെ €5.50 കുട്ടികളുടെ മീലില്‍ ഒരു സ്റ്റാന്‍ഡ് മിനി പിസ്തയോ ഒരു സ്‌നാക്ക് ബോക്‌സും ജ്യൂസ് ബോക്‌സും എന്നിവയാണ് ഉള്‍പ്പെടുന്നത്.
ഒബിസിറ്റിയ്ക്ക് കാരണം ഹോട്ടല്‍ ഭക്ഷണവും
വീട്ടില്‍ പാകം ചെയ്യുന്ന ഭക്ഷണത്തെ അപേക്ഷിച്ച് ഭക്ഷ്യസര്‍വീസ് വ്യവസായത്തിലെ ഭക്ഷണങ്ങളുടെ ഉപയോഗം വര്‍ധിക്കുകയും, ഇത് കുട്ടികളിലെ മോശം ഭക്ഷണ നിലവാരത്തിന് കാരണമാകുകയും ചെയ്യുന്നു എന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് അയര്‍ലണ്ട് മുന്നറിയിപ്പു നല്‍കി.അയര്‍ലണ്ടിലെ അഞ്ചില്‍ ഒരാള്‍ക്ക് അമിതഭാരമോ പൊണ്ണത്തടിയോ ഉണ്ട്.കുട്ടികളോടൊപ്പം പുറത്ത് ഭക്ഷണം കഴിക്കുന്ന മാതാപിതാക്കള്‍ വറുത്ത ഭക്ഷണം ഒഴിവാക്കണമെന്നും എല്ലാ ഭക്ഷണത്തിലും പച്ചക്കറികളും പഴങ്ങളും വിളമ്പുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും വില്‍ക്കിന്‍സണ്‍ ഉപദേശിച്ചു.റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുമ്പോള്‍, കുട്ടികള്‍ക്കായി ഡീപ് ഫ്രൈഡ് ‘കിഡ്‌സ് മീനു’ എടുക്കുന്നതിനുപകരം, മാതാപിതാക്കള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ചെറിയൊരു പോര്‍ഷന്‍ കുട്ടിക്കായി നല്‍കുന്നത് നല്ലതാണ് എന്നും അവര്‍ പറഞ്ഞു. അയര്‍ലണ്ടില്‍ നാം വളരെ മോശമായി ചെയ്യുന്ന കാര്യങ്ങളില്‍ ഒന്നാണ്, കുട്ടികളെ നമ്മള്‍ ഭക്ഷിക്കുന്ന അതേ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രോത്സാഹിപ്പിക്കാത്തത് എന്നും വില്കിന്‍സണ്‍ ചൂണ്ടിക്കാട്ടി. കുട്ടികള്‍ക്ക് ആവശ്യമായ പഴങ്ങളും പച്ചക്കറികളും നല്‍കാത്തതാണ് അയര്‍ലണ്ട് മാതാപിതാക്കളുടെ ഏറ്റവും വലിയ തെറ്റ് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.