അയർലണ്ടിലെ താലാ ആശുപത്രിയിലേക്ക് കൂട്ടി കൊണ്ടുപോകുന്നതിനിടെ തടവുകാരന്‍ ഓടി രക്ഷപെട്ടു

New Update
Bvhhb

താലാ ആശുപത്രിയിലേക്ക് കൊണ്ടുപോയ തടവുകാരൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ഐറിഷ് പ്രിസണ്‍ സര്‍വീസ് വിഭാഗവും (IPS) ഗാർഡയും സംഭവം സ്ഥിരീകരിച്ചു.

Advertisment

40 വയസ്സ് പ്രായമുള്ള ഇയാള്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് രക്ഷപ്പെട്ടത്. കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ നിന്നും ചികിത്സ തേടുകയായിരുന്ന ഈ തടവുകാരൻ സുരക്ഷാ ഉദ്യോഗസ്ഥരെ പറ്റിച്ചു രക്ഷപെടുകയായിരുന്നു.

തടവുകാരൻ ഇപ്പോഴും പിടിയിലായിട്ടില്ല. ഗാർഡയും ഐപിഎസ്സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisment