അയര്‍ലണ്ടിന്റെ അടുത്ത പ്രസിഡന്റ് ആരായിരിക്കും ?…കാത്തിരിക്കാം…കാണാം…

New Update
8888887700000000

ആരായിരിക്കും അയര്‍ലണ്ടിന്റെ അടുത്ത പ്രസിഡന്റ്?…ഇപ്പോഴത്തെ പ്രസിഡന്റ് ഹിഗ്ഗിന്‍സിന്റെ ഭരണ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ ചുമതലയില്‍ ആരു വരുമെന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ സജീവമായത്.

Advertisment

ഫിനഫാളിന്റെയും ഫിനഗേലിന്റെയും സിന്‍ ഫെയ്നിന്റെയും നേതാക്കള്‍ മുതല്‍ സ്വതന്ത്രനായ പീറ്റര്‍ കേസി വരെയുള്ളവര്‍ വരെ രാഷ്ട്രപതി ഭവനം സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഫിന ഫാള്‍ ലീഡര്‍ മീഹോള്‍ മാര്‍ട്ടിന്‍ അടുത്ത രാഷ്ട്രപതിയായി മല്‍സരിക്കണമെന്നാഗ്രഹിക്കുന്നവരേറെയുണ്ട്.എമോണ്‍ ഡി വലേരയാണ് മുമ്പ് പ്രധാനമന്ത്രിയായും പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ട ഏക പാര്‍ട്ടി നേതാവ്.

14 വര്‍ഷത്തേക്ക് പ്രതിവര്‍ഷം 3,32,000 യൂറോ ശമ്പളവും മറ്റ് ചെലവുകളും ലഭിക്കുന്ന പ്രസിഡന്റ് പദവി മാര്‍ട്ടിന് മുമ്പിലുള്ള വലിയൊരു ഓപ്ഷനായി നിരീക്ഷകര്‍ കാണുന്നുണ്ട്.സജീവ ദേശീയ രാഷ്ട്രീയത്തില്‍ നിന്നിറങ്ങി ഈ പട്ടികയിലിടം നേടാന്‍ മാര്‍ട്ടിന്‍ തയ്യാറാകുമോയെന്ന് ഇനിയും വ്യക്തമായിട്ടില്ല.

യൂറോപ്യന്‍ കമ്മീഷണര്‍ പദവി ലഭിക്കാത്ത പക്ഷം മെയര്‍ഡ് മക് ഗിന്നസും പ്രസിഡന്റ് പദവിയിലേയ്ക്കുള്ള ഫിന ഗേലിന്റെ നോമിനിയായേക്കാം.മുന്‍ പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായ എന്‍ഡാ കെന്നിയും ലിസ്റ്റില്‍ ഇടം തേടാനിടയുള്ളയാളാണ്.

സിന്‍ ഫെയ്‌നിന്റെ ജെറി ആഡംസും രാഷ്ട്രപതി ഭവന്‍ തേടാന്‍ ഏറെ സാധ്യതയുള്ളയാളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.ലോക്കല്‍ ഇലക്ഷനില്‍ തോറ്റെങ്കിലും പീറ്റര്‍ കേസിയും മിക്ക് വാലസിനെപ്പോലുള്ള സ്വതന്ത്രരും പ്രസിഡന്റ് കുപ്പായം തുന്നാന്‍ കൊതിക്കുന്നുണ്ട്.

Advertisment