യുഎസിലെ ലോസ് ഏഞ്ചൽസ് ല്‍ പടര്‍ന്നു പിടിച്ച കാട്ടുതീയെ ചെറുക്കുന്നതിൽ നേരിയ പുരോഗതി അഗ്നിശമന സേനാംഗങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തീ ആളിപ്പടരുന്ന ശക്തമായ കാറ്റ് വീണ്ടും ഉയര്‍ന്നേക്കാമെന്നും, ഇത് സ്ഥിതി കൂടുതൽ വഷളാക്കിയെക്കാം എന്നും അധികൃതര്‍ അറിയിച്ചു.
ലോസ് ഏഞ്ചൽസിലെ പ്രദേശങ്ങളെ വിഴുങ്ങുകയും ഹോളിവുഡ് കുന്നുകളെ നാമാവശേഷമാക്കുകയും ചെയ്ത തീ പിടുത്തത്തില്‍ ഇതുവരെ 10 പേർ കൊല്ലപ്പെടുകയും 10,000 ത്തോളം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു. ഐറിഷ് പൌരന്‍ ആയ ആൻഡ്രൂ ഡഗ്ഗന്‍റെ വീടും സ്റ്റുഡിയോയും കാട്ടു തീയുടെ ആക്രമണത്തില്‍ നശിച്ചവയില്‍ പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലോസ് ഏഞ്ചൽസിലെ അൽതാഡെനയിൽ തൻ്റെ പങ്കാളിയായ റെനാറ്റയ്‌ക്കൊപ്പം താമസിച്ചു വരികയായിരുന്നു ഡഗ്ഗന്‍, അവിടെ ഡഗ്ഗന് ഒരു വീടും ഡിസൈൻ സ്റ്റുഡിയോയും ഉണ്ട്.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ തൻ്റെ പ്രദേശത്തിന് അന്തിമ ഒഴിപ്പിക്കൽ നോട്ടീസ് ലഭിച്ച് ഒരു മണിക്കൂറിന് ശേഷം താൻ വീട്ടിൽ നിന്ന് ഇറങ്ങിയെന്ന് ഡഗ്ഗൻ പറഞ്ഞു.
ഏകദേശം അഞ്ച് മണിക്കൂറിന് ശേഷം തിരിച്ചു വന്നപ്പോള്‍ തങ്ങളുടെ വീടും സ്റ്റുഡിയോയും പൂർണ്ണമായി കത്തിനശിച്ചതായി ഡഗ്ഗന്‍ പറഞ്ഞു.
ലോസ് ഏഞ്ചൽസിലെ കാട്ടുതീ 2,30,000ത്തിലധികം ആളുകളെ ബാധിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. ദുരന്തത്തെ തുടര്‍ന്ന് കാലിഫോര്‍ണിയ, ലോസ് ഏഞ്ചല്‍സ് ഉള്‍പ്പെടെ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.