ട്രംപിന്റെ വിളയാട്ടത്തില്‍ പകച്ച് മാലോകര്‍ , വാതിലടയ്ക്കുമോ സ്ഥിരം ?

New Update
Bbbb

എച്ച് വണ്‍ ബി വിസ ക്വോട്ടയുടെ ഫീസ് ട്രംപ് വര്‍ധിപ്പിച്ചതിന്റെ ആഘാതത്തിലാണ് മാലോകരിപ്പോള്‍, അയ്യായിരം വരെ പരമാവധി ഈടാക്കിയിരുന്ന വിസാ ഫീസാണ് ഒറ്റയടിയ്ക്ക് അമേരിക്ക ,ഒരു ലക്ഷമാക്കി വര്‍ദ്ധിപ്പിച്ചത്.

Advertisment

ട്രമ്പ് അയാള്‍ക്കിഷ്ട്ടമുള്ളത് രാജ്യത്തിന് വേണ്ടി ചെയ്തതിന് നിങ്ങള്‍ക്കെന്നാ മാളോരേ എന്നാണ് അമേരിക്കയിലെ പല സ്ഥിരതാമസക്കാരുടെയും നിലപാട്….സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റ് നോക്കു …

2000 നവംബറില്‍ ഒരു താങ്ക്‌സ്ഗിവിങ് വൈകുന്നേരത്താണ് ആദ്യമായി യു എസ് മണ്ണില്‍ കാലു കുത്തുന്നത് . എച്ച് വണ്‍ ബി വിസയില്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ അമേരിക്കയിലേക്ക് വരുന്ന കാലമല്ലായിരുന്നു അത് . ന്യു യോര്‍ക്ക് സംസ്ഥാനത്ത് സ്പീച് പാത്തോളജിസ്റ്റ് ആയി ആറു മാസം ജോലി ചെയ്യാന്‍ ഉതകുന്ന താല്‍ക്കാലിക ലൈസന്‍സിന്റെ ബലത്തിലായിരുന്നു എന്റെ പ്രയാണം . അന്നത്തെ ഐ എന്‍ എസ് ഉദ്യോഗസ്ഥന്‍ ( ഇപ്പോള്‍ ഡീ എച്ച് എസ് ആണ് പോര്‍ട്ട് ഓഫ് എന്‍ട്രിയിലെ വിസ പരിശോധനയുടെ ചുമതലക്കാര്‍ ) എന്റെ വിസ അപ്പ്രൂവല്‍ നോട്ടീസ് നോക്കിയ ശേഷം ചോദിച്ചു : ‘ ആറു മാസത്തിനുള്ളില്‍ നിങ്ങള്‍ , സ്ഥിര ലൈസന്‍സിനുള്ള പരീക്ഷ പാസാകുമോ ?

65000 വരുന്ന വാര്‍ഷിക എച്ച് വണ്‍ ബി ക്വോട്ട അന്നൊക്കെ 6-7 മാസം കഴിഞ്ഞാണ് തീര്‍ന്നിരുന്നത് . ടെക്ക് കമ്പനികള്‍ വ്യാപകമായി ഈ വിസയെ അബ്യുസ് ചെയ്യാന്‍ തുടങ്ങിയത് വീണ്ടും 3-4 വര്‍ഷത്തിന് ശേഷമാണ് . വിസ ഓപ്പണ്‍ ആകുന്ന ഏപ്രില്‍ ഒന്നിന് ഉച്ചക്ക് തന്നെ uscis ന്റെ ഓഫിസില്‍ 65000 അപ്പ്‌ലിക്കേഷനുകള്‍ വരാന്‍ തുടങ്ങി . അങ്ങനെ 2004 ഇല്‍ അമേരിക്ക എച്ച് വണ്‍ ബി അപ്പ്‌ലിക്കേഷനുകള്‍ ലോട്ടറി അടിസ്ഥാനത്തില്‍ ആയി സ്വീകരിക്കല്‍ !

ഇന്ത്യക്കാര്‍ അവിടെയും നിര്‍ത്തിയില്ല . കടലാസ് കമ്പനികള്‍ വഴി ആന്ധ്ര , ഗുജറാത്ത് , കര്‍ണ്ണാടക , തമിഴ്നാട് എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചു അമേരിക്കയില്‍ ജോലി ഉണ്ടെന്ന വ്യാജ സാന്നിധ്യത്തില്‍ എച്ച് വണ്‍ വിസകള്‍ കരസ്ഥമാക്കിക്കൊണ്ടിരുന്നു . അമേരിക്കന്‍ ഉദ്യോഗാര്ഥിക്കു 100000 കൊടുക്കേണ്ട സ്ഥാനത് 64000 ഡോളര്‍ മാത്രം കൊടുത്തു അവര്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ , അമേരിക്കന്‍ കമ്പനികള്‍ക്ക് കൂടിയ വിലക്ക് വിറ്റു കൊണ്ടിരുന്നു . ലോക്കല്‍ ജോലികള്‍ അവര്‍ , കുറഞ്ഞ വില കൊടുത്തു ഇന്ത്യയില്‍ നിന്ന് വാങ്ങി , വലിയ വിലക്ക് അമേരിക്കന്‍ കമ്പനികള്‍ക്ക് വാടകക്ക് കൊടുത്തു . ഇന്ത്യക്കാരായ മാനേജര്‍മാര്‍ ഇന്ത്യക്കാരെ മാത്രം ഹയര്‍ ചെയ്തു കൊണ്ടിരുന്നു . തൊഴില്‍ രഹിതരായ അമേരിക്കന്‍ ഒറിജിന്‍ എന്‍ജിനീയര്‍മാരെ അവര്‍ സിസ്റ്റമാറ്റിക് ആയി ഒഴിവാക്കിക്കൊണ്ടിരുന്നു .

പോസ്റ്റ് ചെയ്യപ്പെടുന്ന ജോലിക്കു തത്തുല്യ യോഗ്യത ഉള്ള അമേരിക്കന്‍ തൊഴിലാളികള്‍ ലഭ്യമല്ല എന്ന നുണ പറഞ്ഞു കൊണ്ടാണു ഐ ബി എമ്മും , മൈക്രോസോഫ്റ്റും , ഇന്‍ഫോസിസും എച്ച് വണ്‍ വ്യവഹാരം യഥേഷ്ടം നടത്തിക്കൊണ്ടിരുന്നത് .

ഇതിനൊരവസാനം എന്ന് വരും എന്ന് മാത്രമായിരുന്നു സാമ്പത്തിക മാന്ദ്യ കാലത്തെ 22 cent ചോദ്യം ! ട്രംപ് അയാള്‍ക്ക് ശരി എന്ന് തോന്നുന്നത് ചെയ്തു ! ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് , ഇന്ത്യയില്‍ ജോലി ഉണ്ടാക്കുക എന്ന പ്രാഥമികമായ കര്‍ത്തവ്യത്തില്‍ നിന്ന് മോഡി ആയാലും , കോണ്‍ഗ്രസ്സ് ആയാലും അധിക കാലമൊന്നും ഓടിയൊളിക്കാന്‍ പറ്റില്ല എന്നത് വളരെ ഋജുവായ യാഥാര്‍ഥ്യവും !

അമേരിക്കന്‍ ഡ്രീം അമേരിക്കക്കാര്‍ക്ക് പോലും ദുസ്സ്വപനമാകുന്ന ഇക്കാലത്തു പ്രത്യേകിച്ചും

Advertisment