അയര്‍ലണ്ടിലെ പുതിയ വാടക നിയമങ്ങള്‍ നിലവിലുള്ള വാടകക്കാരെ ബാധിക്കുമോ ?

New Update
F

ഡബ്ലിന്‍: പുതിയ വാടക നിയമങ്ങള്‍ വളരെ വേഗത്തില്‍ത്തന്നെ നടപ്പാക്കണമെന്ന് വീട്ടുടമസ്ഥര്‍ക്ക് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് (ആര്‍ ടി ബി) മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് ഒന്നുമുതലാണ് പരിഷ്‌കരിച്ച നിയമം പ്രാബല്യത്തില്‍ വരുന്നത്.എപ്പോഴാണ് വാടകകള്‍ റീ സെറ്റ് ചെയ്യാവുന്നതെന്ന് നിയമം വ്യക്തമാക്കുന്നുണ്ടെന്നും നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ആര്‍ ടി ബി ഓര്‍മ്മിപ്പിച്ചു.

Advertisment

വാടക നിയമങ്ങളിലെ മാറ്റങ്ങള്‍ പ്രധാനമായും മാര്‍ച്ച് ഒന്ന് ഞായറാഴ്ച മുതല്‍ ഒപ്പുവെച്ച പുതിയ വാടക കരാറുകള്‍ക്കാണ് ബാധകമാവുക.നിലവിലുള്ള വാടകക്കാരെ വലിയ തോതില്‍ ബാധിക്കില്ല.പുതിയ നിയമനിര്‍മ്മാണം നിലവിലെ കരാറുകാരുടെ നിബന്ധനകളില്‍ മാറ്റം വരുത്തുന്നില്ലെന്ന് ആര്‍ ടി ബി സ്ഥിരീകരിച്ചു.വീട്ടുടമക്ക് കാരണമില്ലാതെ വാടകക്കാരനെ പുറത്താക്കാന്‍ കഴിയില്ല.നിയമപരമായ കാരണവും ശരിയായ നോട്ടീസും ഇനി മുതല്‍ പുറത്താക്കലിന് ആവശ്യമാണ്.

രാജ്യം മുഴുവന്‍ റെന്റ് പ്രഷര്‍ സോണായി എന്നതാണ് നിലവിലെ നിയമത്തിലെ പ്രധാന മാറ്റം.പ്രധാനനഗരങ്ങള്‍ നേരത്തെ തന്നെ പ്രഷര്‍ സോണിലായിരുന്നു. ഇതനുസരിച്ച് വാടക വര്‍ദ്ധനവിന്റോ തോത് വര്‍ഷത്തില്‍ രണ്ട് ശതമാനമോ പണപ്പെരുപ്പത്തിന് അനുസൃതമായോ പരിമിതപ്പെടുത്തും.പുതിയ കരാറുകളുടെ കാലാവധി ആറ് വര്‍ഷമായിരിക്കും.പരിമിതമായ സാഹചര്യങ്ങളില്‍ മാര്‍ച്ച് 1 ന് ശേഷമുള്ള പുതിയ വാടകക്കാര്‍ക്ക് മാര്‍ക്കറ്റ് നിരക്കിലേയ്ക്ക് വാടക പുനക്രമീകരിക്കാനാകും.

വാടകക്കാരന്‍ നിലവിലെ വീട്ടുടമസ്ഥര്‍ക്ക് വാടക പുനക്രമീകരിക്കുന്നതിന് തൊട്ടടുത്ത പ്രോപ്പര്‍ട്ടികളിലെ വാടകയുടെ തോത് ഉപയോഗിക്കാന്‍ അനുവാദമില്ലെന്ന് നിയമങ്ങള്‍ അര്‍ത്ഥമാക്കുമെന്ന് ഡയറക്ടര്‍ റോസ്മാനി സ്റ്റീന്‍ പറഞ്ഞു.

പുതിയ നിയമമമനുസരിച്ച് നിലവിലെ വാടക അവലോകനം ചെയ്യണമെങ്കില്‍ വാടകക്കാരന് റിവ്യു നോട്ടീസ് അയയ്ക്കണം. എന്നാല്‍, അതിനു മുമ്പ് തന്നെ റിവ്യു ആര്‍ ടി ബിയ്ക്ക് അയയ്ക്കേണ്ടതുണ്ട്. പുതിയ വാടക പ്രാബല്യത്തില്‍ വരുന്നതിന് 90 ദിവസം മുമ്പ് തന്നെ റിവ്യു അയയ്ക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

ഞായറാഴ്ച മുതല്‍ പുതിയ വാടകക്കാര്‍ക്ക് മാര്‍ക്കറ്റ് നിരക്കില്‍ വാടക പുനക്രമീകരിക്കാന്‍ ഭൂവുടമകള്‍ക്ക് കഴിയും.എന്നാല്‍ ഈ നിരക്കിലെത്താന്‍ ആര്‍ ടി ബി റെന്റ് രജിസ്റ്ററില്‍ നിന്നുള്ള വാടകയുടെ മൂന്ന് ഉദാഹരണങ്ങള്‍ ഭൂടമകള്‍ നല്‍കേണ്ടതുണ്ട്.രജിസ്റ്ററിലുള്ള എല്ലാ വാടകക്കാരും നല്‍കിയ വാടകയുടെ വിവരങ്ങള്‍ രജിസ്റ്ററിലുണ്ടാകണം.മാര്‍ച്ച് ഒന്നിന് ശേഷവും ആറ് വര്‍ഷത്തെ വാടക കാലാവധി അവസാനിക്കുമ്പോഴും മാത്രമേ പുതിയ വാടക പുനക്രമീകരിക്കാന്‍ കഴിയൂവെന്ന് സ്റ്റീന്‍ അറിയിച്ചു.

പുതിയ നിയമങ്ങള്‍ സൗജന്യമല്ല. വാടക മാറ്റങ്ങളെക്കുറിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്, അവ നടപ്പിലാക്കും.എന്നിരുന്നാലും, ഇതിന്റെ ഭാഗമായി പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ലെന്ന് സ്റ്റീന്‍ അറിയിച്ചു.സ്റ്റാഫിംഗുമായി ബന്ധപ്പെട്ട് ഭവന വകുപ്പുമായി ബോര്‍ഡ് ചര്‍ച്ച നടത്തിവരികയാണെന്ന് ബോര്‍ഡ് മേധാവി വ്യക്തമാക്കി.

ഭാവിയില്‍ ടെര്‍മിനേഷനുകള്‍,റെന്റ് റിവ്യു,റീ സെറ്റിംഗ് എന്നിവയെല്ലാം ഡിജിറ്റലായി ചെയ്യാന്‍ കഴിയും.വിപണിയെ നിയന്ത്രിക്കാന്‍ ഇത് ആര്‍ ടി ബിയെ അനുവദിക്കുമെന്നും ഇവര്‍ വിശദമാക്കി.ആര്‍ ടി ബി വാടക രജിസ്ട്രേഷന്‍ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ് കൂടാതെ ബോര്‍ഡിന്റെ റെന്റ് രജിസ്ട്രേഷന്‍ സിസ്റ്റം ദിവസേന അപ്‌ഡേറ്റ് ചെയ്യപ്പെടും.ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സമാനമായ വാടകകളാണ് ഈടാക്കുന്നതെന്ന് ഉറപ്പാക്കാനും ഈ സംവിധാനത്തിലൂടെ കഴിയുമെന്നാണ് ബോര്‍ഡ് കരുതുന്നത്.

പുതിയ വാടക നിയമ പരിഷ്‌കാരം : ഹൃസ്വകാലത്തേക്കെങ്കിലും വാടക വര്‍ദ്ധിപ്പിക്കുമെന്ന് ആര്‍ ടി ബി

ഡബ്ലിന്‍ : പുതിയ വാടക നിയമ പരിഷ്‌കാരം ഹ്രസ്വകാലത്തേക്കെങ്കിലും വാടക വര്‍ദ്ധിപ്പിക്കുമെന്ന് റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് മേധാവി.

പുതിയ നിയമമനുസരിച്ച് പുതിയ വാടകക്കാര്‍ക്ക് ‘മാര്‍ക്കറ്റ് നിരക്കില്‍’ വാടക ഈടാക്കാനാകും.ഒരു വാടക കരാര്‍ അവസാനിക്കുമ്പോള്‍ മറ്റൊന്ന് ആരംഭിക്കും. അതിനാല്‍ പല സ്ഥലങ്ങളിലെയും വാടക കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും ബോര്‍ഡ് മേധാവി നിരീക്ഷിക്കുന്നു.റെന്റ് രജിസ്റ്ററിലെ വിവരങ്ങളില്‍ നിന്നും ആദ്യമായാണ് മാര്‍ക്കറ്റ് വാടക എങ്ങനെയാണ് കണക്കാക്കുന്നതെന്ന് മനസ്സിലാക്കാനാവുകയെന്ന് മേധാവി വ്യക്തമാക്കി.

വാടക ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വിമര്‍ശനം തെറ്റാണെന്ന് റോസ്മേരി സ്റ്റീന്‍ വ്യക്തമാക്കി.വളരെ പോസിറ്റീവാണ് പുതിയ നിയമം.വളരെ പോസിറ്റീവായ നിയമമാണ്.വാടകക്കാര്‍ക്ക് വളരെയധികം സംരക്ഷണം നല്‍കുന്നതും വിപണിക്ക് ഒരു പരിധിവരെ ഉറപ്പ് നല്‍കുന്നതുമാണ് നിയമത്തിലെ വ്യവസ്ഥകള്‍. പക്ഷേ അത് പ്രായോഗികമായി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണേണ്ടതുണ്ട്. വിപണി എങ്ങനെ പ്രതികരിക്കുമെന്ന് മുന്‍വിധിയോടെ വിലയിരുത്താതിരിക്കാന്‍ നാമോരുരുത്തും ശ്രദ്ധിക്കണന്നെും റോസ്മേരി സ്റ്റീന്‍ വിശദീകരിച്ചു

Advertisment