3000 യൂറോയാവുമോ റെന്റ് ടാക്സ് ക്രെഡിറ്റ് ? വിപുലീകരിക്കുമെന്ന് സൂചന നല്‍കി ധനമന്ത്രി

New Update
Hgg

ഡബ്ലിന്‍ :അടുത്ത ബജറ്റില്‍ റെന്റ് ടാക്സ് ക്രെഡിറ്റ് വിപുലീകരിച്ചേക്കും.ധനകാര്യ മന്ത്രി പാസ്‌കല്‍ ഡോണോയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്.ഈ വര്‍ഷാവസാനം റെന്റ് ടാക്സ് ക്രെഡിറ്റ് അവസാനിക്കാനിരിക്കെയാണ് മന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നല്‍കുന്നത്.

Advertisment

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരാള്‍ക്ക് ആയിരം യൂറോയും, ഭാര്യയും ഭര്‍ത്താവും അടങ്ങുന്ന ഫാമിലിയ്ക്ക് 2000 യൂറോയും ക്രഡിറ്റ് നല്‍കുന്നതാണ് റെന്റ് ടാക്സ് ക്രെഡിറ്റ് സ്‌കീം.2022ലാണ് ആദ്യമായി റെന്റ് ടാക്സ് ക്രെഡിറ്റ് അവതരിപ്പിച്ചത്. 500 യൂറോയായിരുന്നു അന്ന് ഒരാള്‍ക്ക് ക്ലെയിം ചെയ്യാന്‍ അനുവദിച്ചത്.

ഇത്തവണ ടാക്‌സ് ക്രഡിറ്റ് 1500 യൂറോ വ്യക്തിഗതമായും,3000 യൂറോ ഫാമിലിയ്ക്കും അനുവദിക്കുമെന്ന് സൂചനകളുണ്ട്.ഇന്നലെ ധനമന്ത്രി നടത്തിയ പ്രസ്താവന പ്രകാരം റെന്റ് ടാക്‌സ് ക്രഡിറ്റ് ഉയര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കാവുന്നത്.

ഈ ബജറ്റില്‍ ഏറെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു.എന്നാല്‍ യു എസ് താരിഫുകളടക്കമുള്ള ഭീഷണികളുടെ പശ്ചാത്തലത്തില്‍ ഇതിനുള്ള സാധ്യതകള്‍ മങ്ങിയിരുന്നു. ക്രെഡിറ്റിന്റെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാമെന്ന് ധനമന്ത്രി പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വാടകയില്‍ നിന്നും താമസക്കാരെ വളരെ സഹായിക്കുമെന്നും ഡോണോ പറഞ്ഞു.

ഈ വര്‍ഷത്തെ 9.4 ബില്യണ്‍ യൂറോ പാക്കേജില്‍ 1.5 ബില്യണ്‍ യൂറോയുടെ നികുതി ഇളവുകളും 7.9 ബില്യണ്‍ യൂറോയുടെ എക്സ്പെന്റിച്ചറുമുള്‍പ്പെടുന്നതാണ് ബജറ്റെന്നാണ് കരുതുന്നത്.കഴിഞ്ഞ ബജറ്റിനെ അപേക്ഷിച്ച് 7.3% വര്‍ദ്ധനവാണിതെന്നാണ് കണക്കാക്കുന്നത്.

Advertisment