/sathyam/media/media_files/2025/12/31/d-2025-12-31-02-55-39.jpg)
ഡബ്ലിന്‍: അയര്‍ലണ്ടില്‍ വിന്റര്‍ കൂടുതല്‍ ശക്തമാകുന്നു. ആര്‍ക്ക്ടിക് വായുമണ്ഡലത്തിന്റെ വരവിനുള്ള സമയക്രമം ജനുവരി 1 മുതല്‍ ജനുവരി 7 വരെ ആയിരിക്കുമെന്ന സൂചനയാണ് മെറ്റ് ഏറാന്‍ നല്‍കുന്നത്. ഈ ആഴ്ച ഡബ്ലിനില്‍ താപനില -1 ഡിഗ്രി സെല്‍ഷ്യസ് വരെ താഴെയെത്തുമെന്ന് കാലാവസ്ഥാ വിഭാഗമായ മെറ്റ് ഏറന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ന്യൂനമര്‍ദ്ദ സംവിധാനം രൂപപ്പെടുന്നതിനെ തുടര്‍ന്ന് ആര്‍ക്ടിക് തണുത്ത വായു അയര്‍ലണ്ടിലേക്കെത്തുന്നതിനാല്‍, അടുത്ത ദിവസങ്ങളില്‍ താപനില കുത്തനെ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. ഇതോടെ തലസ്ഥാനത്തടക്കം മഞ്ഞുവീഴ്ചയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ വടക്കും പടിഞ്ഞാറും ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ സ്‌നോ അനുഭവപ്പെട്ടേക്കാം.
പുതിയ മഞ്ഞുവീഴ്ചാ മുന്നറിയിപ്പിനെ തുടര്‍ന്ന് ”ശീതകാല മഴ” (വിന്റർ പ്രേസിപിറ്റേഷൻ) ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഏറന്‍ പുതിയ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
‘സീ-ഇഫക്റ്റ് സ്‌നോ’ എന്ന് അറിയപ്പെടുന്ന പ്രതിഭാസത്തിന്റെ ഫലമായി ലെയിന്‍സ്റ്ററിന്റെ ചില ഭാഗങ്ങളിലും, പ്രത്യേകിച്ച് ഡബ്ലിന്‍, വിക്ലോ, വെക്‌സ്‌ഫോര്‍ഡ് എന്നിവിടങ്ങളിലും ഈ കാലയളവില്‍ മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.
അതേസമയം, ഇന്ന് നഗരമേഖല മേഘാവൃതമാണെങ്കിലും വരണ്ട കാലാവസ്ഥയായിരിക്കും എന്ന് മെറ്റ് ഏറന്‍ പ്രവചിച്ചിട്ടുണ്ട്.
അവധിക്കാലവും കുട്ടികളും…
ക്രിസ്മസ് അവധിക്ക് ശേഷം പുതുവത്സരത്തിന്റെ തുടക്കത്തില്‍ രാജ്യമെമ്പാടുമുള്ള കുട്ടികള്‍ സ്‌കൂളിലേക്ക് മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ് മഞ്ഞും കൊടുംതണുപ്പും കൂടുതല്‍ ശക്തമാകുമെന്ന സൂചന വരുന്നത്. ജനുവരി ആദ്യ ആഴ്ചയില്‍ അയര്‍ലണ്ടിന്റെ ചില ഭാഗങ്ങളില്‍ അതിശൈത്യവും സ്‌നോയും എത്തുമെത്തുമെന്നാണ് നിഗമനം.അതേ സമയം സ്‌കൂള്‍ തുറക്കുന്നത് നീട്ടിയേക്കുമെന്നുള്ള സൂചനകളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല.
ദിവസം കഴിയുന്തോറും പൂജ്യത്തിന് താഴെയ്ക്കുള്ള താപനിലയുടെ പ്രയാണം തുടരുമെന്നും കൊടും തണുപ്പ് ഉണ്ടാകുമെന്നും നിരീക്ഷകര്‍ സമ്മതിക്കുന്നു.എന്നിരുന്നാലും, കുട്ടികള്‍ക്കോ അധ്യാപകര്‍ക്കോ സ്നോ ഉണ്ടാകുമെന്ന വാഗ്ദാനം നല്‍കുന്നില്ലെന്നും ‘കാര്‍ലോ വെതര്‍ വിദഗ്ദ്ധര്‍ ‘ മുന്നറിയിപ്പ് നല്‍കുന്നു. അയര്‍ലണ്ടില്‍ തണുത്ത കാറ്റ് അഞ്ച് ദിവസം വരെ നീണ്ടുനില്‍ക്കും.
കഴിഞ്ഞ കൊടുങ്കാറ്റിന്റെ വേളയില്‍ മോശം കാലാവസ്ഥ മുന്‍നിര്‍ത്തി സ്‌കൂള്‍ അടയ്ക്കാനോ തുറക്കാനോ ഒക്കെയുള്ള തീരുമാനം വ്യക്തിഗതമായി സ്‌കൂള്‍ മാനേജ്മെന്റിനെടുക്കാമെന്നാണ് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും കാലാവസ്ഥാ നിരീക്ഷകരും വ്യക്തമാക്കിയിരുന്നു.അതേ സമീപനം തന്നെയാകും മഞ്ഞും തണുപ്പുമുയര്‍ത്തുന്ന പ്രതികൂലതകളിലും സര്‍ക്കാര്‍ സ്വീകരിക്കുക.ഓരോ പ്രദേശത്തെയും തണുപ്പിന്റെയും മഞ്ഞുമടക്കമുള്ള കാലാവസ്ഥ വിലയിരുത്തി അതത് സ്‌കൂളുകള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകും.
ബ്രിട്ടനില്‍ അലേര്‍ട്ട്
ഈ ആഴ്ച അവസാനം ബ്രിട്ടന്റെ വിവിധ മേഖലകളില്‍ പത്ത് സെന്റീമീറ്റര്‍ വരെ സ്നോയുണ്ടാവുമെന്ന് മെറ്റ് ഓഫീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2010 ന് സമാനമായ സ്‌നോ വീഴ്ചയാണ് ഇത്തവണ യൂ കെ യില്‍ ഉണ്ടാവുക എന്നാണ് കാലാവസ്ഥാ പ്രവചനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us