അയര്‍ലണ്ടില്‍ വിന്റര്‍ നേരത്തേയെത്തുമെന്ന് കാലാവസ്ഥാ കേന്ദ്രം

New Update
G

ഡബ്ലിന്‍: ക്രിസ്മസ് അടുത്തതോടെ അയര്‍ലണ്ടിലെ കാലാവസ്ഥയില്‍ വീണ്ടും ട്വിസ്റ്റ്.കഴിഞ്ഞ ആഴ്ച രാജ്യവ്യാപകമായി മഴയായിരുന്നു.എന്നാല്‍ അടുത്ത ആഴ്ച രാജ്യത്ത് വിന്റര്‍ എത്തുന്നതിന്റെ ആദ്യ സൂചനകള്‍ ലഭിച്ചതായി കാലവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.നവംബറിന്റെ ഭൂരിഭാഗവും സൗമ്യമായ കാലാവസ്ഥയാണ് ഇതുവരെ പ്രതീക്ഷിച്ചിരുന്നത്.

Advertisment

ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഈ രാജ്യത്ത് മഞ്ഞുവീഴ്ചയ്ക്ക് ഏറ്റവും സാധ്യതയുള്ളതെങ്കിലും, അത് നേരത്തെ എത്താന്‍ എല്ലായ്പ്പോഴും സാധ്യതയുണ്ട്. നവംബര്‍ 15, 16 തീയതികളില്‍ അയര്‍ലണ്ടില്‍ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചകരായ ഡബ്ല്യൂ എക്സ് ചാര്‍ട്ടുകള്‍ പ്രവചിക്കുന്നു. ദീര്‍ഘദൂര പ്രവചനങ്ങള്‍ വളരെയധികം മാറ്റങ്ങള്‍ക്ക് വിധേയമായേക്കും , എന്നാല്‍ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ശൈത്യകാല മഴ പെയ്യുമെന്ന് ഭൂപടങ്ങള്‍ കാണിക്കുന്നു,

വൈറ്റ് ക്രിസ്മസ് ആഘോഷിക്കാനാകുമോ എന്ന് കൃത്യമായി പറയാനാകില്ലെങ്കിലും അടുത്ത ആഴ്ച തണുപ്പ് കൂടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകന്‍ പറയുന്നു.വടക്ക് നിന്ന് തണുപ്പെത്തുന്നതായി കാണിക്കുന്ന ഒരു ആനിമേഷനും നിരീക്ഷകര്‍ പുറത്തുവിട്ടു .എന്തായാലും നവംബര്‍ 15ഓടെ അയര്‍ലണ്ട് കൂടുതല്‍ തണുപ്പിലേക്ക് നീങ്ങുമെന്നാണ് കരുതുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

Advertisment