/sathyam/media/media_files/2025/01/18/K1H432KjNeKP5nPYyBs7.jpg)
കൗണ്ടി കെറിയിലെ ലോഹേർകാന്നോനില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പൊതുജനസഹായം തേടി ഗാര്‍ഡ. ട്രാളീക്കും ബ്ലെന്നെർവില്ലേനും ഇടയിലുള്ള കനാല്‍ വാക്ക്‌വേയിലെ വെള്ളത്തിലാണ് തിരിച്ചറിയപ്പെടാത്ത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ കെറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ എന്തെങ്കിലും വിവരമുള്ളവരോ, മരിച്ച സ്ത്രീയെ അറിയാവുന്നവരോ ഉണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. 50-നോ 60-നോ മുകളില്‍ പ്രായമുള്ള സ്ത്രീക്ക് ഏകദേശം 5 അടി 5 ഇഞ്ച് ഉയരമുണ്ട്. ചുവന്ന നിറത്തിലുള്ള ടോപ്പും, ബ്ലാക്ക് ലെഗ്ഗിന്‍സും, വെള്ള റണ്ണേഴ്‌സുമാണ് ധരിച്ചിരിക്കുന്നത്.
ഇവരെ പറ്റി അറിയാവുന്നവര്‍ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടുക:
ട്രാളീ ഗാർഡ സ്റ്റേഷൻ – 066 710 2300
ഗാർഡ കോൺഫിഡന്റിൽ ലൈൻ – 1800 666 111
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us