/sathyam/media/media_files/2025/02/23/MY2uzyrLDNZAhtaXRIHo.jpg)
കൗണ്ടി കെറിയിലെ ലിസ്റ്റൊവേലില്‍ സ്ത്രീയെ കാറില്‍ തടഞ്ഞുവച്ചയാള്‍ അറസ്റ്റില്‍. പുലര്‍ച്ചെ 3.20-ഓടെ ക്ലിയവേരാഗ് റോഡില്‍ വച്ചായിരുന്നു സംഭവം. സംഭവത്തില്‍ അറസ്റ്റിലായ ആള്‍ക്ക് മേല്‍ ക്രിമിനൽ ജസ്റ്റിസ് ആക്ട്, 1984 സെക്ഷന്‍ 4 ചുമത്തിയതായി ഗാര്‍ഡ അറിയിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്കും 4 മണിക്കുമിടെ ലിസ്റ്വൽ ടൌൺ സെന്റർ – ആർ552 ക്ലിയവേരാഗ് റോഡ് പ്രദേശത്ത് കൂടി സഞ്ചരിച്ചിരുന്ന ആരെങ്കിലും ഇതിന് ദൃക്‌സാക്ഷികളായിട്ടുണ്ടെങ്കിലോ, സഞ്ചാരികളുടെ കാര്‍ ഡാഷ് ക്യാമറയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലോ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു. ഒരു വൈറ്റ് ഓഡി എ 4 സലൂൺ കാറുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഗാര്‍ഡ തിരക്കുന്നത്.
ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ഗാര്‍ഡയുമായി ബന്ധപ്പെടാം:
ലിസ്റ്വൽ ഗാർഡ സ്റ്റേഷൻ ഓൻ 068-50820
ഗാർഡ കോൺഫിഡന്റിൽ ലൈൻ ഓൺ 1800 666 111